കേരളം

kerala

ETV Bharat / international

പാക് പാർലമെന്‍റ് പിരിച്ചുവിട്ട് പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ഇമ്രാൻഖാനെതിരെ അവിശ്വാസ പ്രമേയമില്ല

ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടികാട്ടിയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം  പാക് ദേശീയ അസംബ്ലി അവിശ്വാസ പ്രമേയം  ഇമ്രാന്‍ ഖാന്‍ അവിശ്വാസ പ്രമേയം അനുമതി നിഷേധിച്ചു  no-trust motion against imran khan  pak deputy speaker rejects no-trust motion  pak no trust vote  imran khan national assembly
ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് അനുമതിയില്ല; സഭ പിരിച്ചുവിട്ട് പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

By

Published : Apr 3, 2022, 1:33 PM IST

Updated : Apr 3, 2022, 2:33 PM IST

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രസിഡന്‍റ് സഭ പിരിച്ചുവിട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശപ്രകാരമാണ് പ്രസിഡന്‍റ് ആരിഫ് അല്‍വി സഭ പിരിച്ചുവിട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത ഇമ്രാന്‍ ഖാന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

നേരത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5ന് എതിരാണെന്ന് ചൂണ്ടികാട്ടിയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ കാസിം ഖാന്‍ സുരി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഡെപ്യൂട്ടി സ്‌പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി വ്യക്തമാക്കി.

സ്‌പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് കാസിം ഖാന്‍ സുരി സഭയുടെ അധ്യക്ഷത വഹിച്ചത്. 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ 172 വോട്ടുകളാണ് ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യം. 177 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശവാദം ഉന്നയിച്ചിരുന്നു.

Also read: ശ്രീലങ്കയില്‍ കര്‍ഫ്യൂവിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സഖ്യകക്ഷിയായ മുത്തഹിദ ക്വാമി മൂവ്മെന്‍റ് (എംക്യുഎം-പി) മുന്നണി വിട്ടതോടെ പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹരിക് ഇ ഇന്‍സാഫ്(പിടിഐ) സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടിരുന്നു. എംക്യുഎം പ്രതിപക്ഷമായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുമായി (പിപിപി) ധാരണയുണ്ടാക്കുകയും 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ വോട്ടിനെ പിന്തുണയ്ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ രാജിവയ്ക്കില്ലെന്ന നിലപാടില്‍ തന്നെ ഇമ്രാന്‍ ഖാന്‍ ഉറച്ചുനിന്നു.

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ആരോപിച്ച് മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ നാഷണല്‍ അസംബ്ലിയുടെ സെക്രട്ടേറിയറ്റില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് എന്ന പേരില്‍ പാകിസ്ഥാന്‍ മുസ്‌ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാർട്ടി (പിപിപി), അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഇലമ ഇസ്‌ലാം എന്നി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ സര്‍ക്കാരിനെതിരെ അണിനിരന്നത്. പിന്നാലെ അവിശ്വാസ പ്രമേയത്തെ അനുകൂലിയ്ക്കുമെന്ന് പ്രഖ്യാപിച്ച് 24 ഭരണകക്ഷി എംപിമാരും രംഗത്തെത്തുകയായിരുന്നു.

Last Updated : Apr 3, 2022, 2:33 PM IST

ABOUT THE AUTHOR

...view details