കേരളം

kerala

ETV Bharat / international

എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി - india appeal against death penalty to indian qatar

Qatar court accepts India's appeal against death penalty to ex-navy officers: ചാരവൃത്തി ആരോപിച്ച് എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി ഫയലിൽ സ്വീകരിച്ചു.

ഇന്ത്യൻ നാവികരുടെ വധശിക്ഷ  മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ ഖത്തർ കോടതി  ഇന്ത്യക്കാരെ വധശിക്ഷക്ക് വിധിച്ച് ഖത്തർ  ഖത്തർ വധശിക്ഷ  ഖത്തർ കോടതിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു  Qatar court death penalty to ex navy  death penalty to indian ex navy officers  indian ex navy officers death penalty qatar  india appeal against death penalty to indian qatar  Indias appeal qatar court
Qatar court accept india appeal against death penalty to ex navy

By ETV Bharat Kerala Team

Published : Nov 24, 2023, 2:47 PM IST

ന്യൂഡൽഹി: എട്ട് മുൻ ഇന്ത്യൻ നാവികസേന അംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി (Qatar court accepts India's appeal against death penalty to ex navy officers). അപ്പീൽ വിശദമായി പരിശോധിക്കുകയാണെന്നും വാദം ഉടൻ ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ഖത്തറിൽ വച്ച് ഒക്‌ടോബർ 26നാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്.

അൽ ദഹ്‌റ എന്ന കമ്പനിയിലെ എല്ലാ ഇന്ത്യക്കാരായ ജീവനക്കാരെയും ചാരവൃത്തി ആരോപിച്ചാണ് ഖത്തർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ത്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, നാവികൻ രാഗേഷ് എന്നിവരാണ് ദോഹയിൽ അറസ്റ്റിലായത്. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തി നടത്തി എന്നതാണ് ഖത്തർ ഇവർക്ക് മേൽ ചുമത്തിയ കുറ്റം.

2022 ഓഗസ്റ്റ് മുതൽ എട്ട് ഇന്ത്യക്കാരും ഖത്തറിൽ തടവിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി വിധി ഞെട്ടിക്കുന്നതാണെന്നും സാധ്യമായ എല്ലാ നിയമ നടപടികളും തേടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

കേസിൽ പലതവണ നാവിക സേനാംഗങ്ങൾ ജാമ്യാപേക്ഷ നൽകി എങ്കിലും ഖത്തർ അധികൃതർ തള്ളുകയായിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് എല്ലാ കോൺസുലാർ, നിയമ സഹായവും സർക്കാർ തുടർന്നും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. ഈ കേസിന് ഉയർന്ന പ്രാധാന്യം നൽകുന്നുണ്ട്.

നിയമപരമായ എല്ലാ സാധ്യതകളും പര്യവേക്ഷണം ചെയ്യുന്നു. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് അപ്പീല്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്. തങ്ങള്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (MEA) കൂട്ടിച്ചേർത്തു. കേസിന്‍റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അരിന്ദം ബാഗ്‌ചി അഭ്യർഥിച്ചു.

തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. ഒക്ടോബർ ഒന്നിന് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുമായി സംസാരിക്കാൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന്‍റെ ആശങ്കകളും വേദനകളും ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അവരുടെ മോചനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നത്.

ABOUT THE AUTHOR

...view details