കേരളം

kerala

By ETV Bharat Kerala Team

Published : Dec 19, 2023, 2:46 PM IST

ETV Bharat / international

'ഭായ് 1000 ശതമാനം ഫിറ്റാണ്': ദാവൂദ് ഇബ്രാഹിം പൂർണ ആരോഗ്യവാനെന്ന് ഛോട്ടാ ഷക്കീൽ

Dawood Ibrahim death rumours അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ആരോഗ്യവാനെന്ന് സ്ഥിരീകരിച്ച്‌ സഹായി ഛോട്ടാ ഷക്കീൽ. അടിസ്ഥാനരഹിതമായ കിംവദന്തികൾ കാലാകാലങ്ങളിൽ ദുരുദ്ദേശ്യത്തോടെ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.

death rumours  Chhota Shakeel  Underworld don Dawood Ibrahim  Dawood Ibrahim is alive and healthy  ദാവൂദ് ഇബ്രാഹിമിന്‍റെ മരണവാർത്ത  അധോലോക നായകൻ ദാവൂദ് ഇബ്രാഹിം  underworld gangster  Dawood Ibrahim poisoned to death  അധോലോക ഗുണ്ടാ സംഘതലവന്‍  Dawood Ibrahims aide Chhota Shakeel  Dawood Ibrahim death rumours
Dawood Ibrahims death rumours

ഹൈദരാബാദ്: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സഹായി ഛോട്ടാ ഷക്കീൽ. ഡോൺ 1000 ശതമാനം ഫിറ്റും ആരോഗ്യവാനും ആണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സഹായിയായ ഛോട്ടാ ഷക്കീൽ പറഞ്ഞു (Dawood Ibrahim's aide Chhota Shakeel on death rumours). മോസ്റ്റ് വാണ്ടഡ് അധോലോക ഗുണ്ട സംഘതലവനെ പാകിസ്ഥാനിലെ കറാച്ചിയിൽ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്‌ അദ്ദേഹത്തിന്‍റെ വിശദീകരണം.

പാക്കിസ്ഥാനിൽ ദാവൂദ് ഇബ്രാഹിമിനെ സന്ദർശിച്ച്‌ ക്ഷേമം സ്ഥിരീകരിച്ച ശേഷമാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഛോട്ടാ ഷക്കീൽ വ്യക്തമാക്കി (Dawood Ibrahim is alive and healthy). കാലാകാലങ്ങളിൽ ദുരുദ്ദേശ്യത്തോടെ ബോധപൂർവം പ്രചരിപ്പിക്കുന്ന കാര്യമാണെന്നും ഷക്കീൽ പറഞ്ഞു.

ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നിരുന്നാലും പാകിസ്ഥാനിൽ നിന്നുള്ള ഒരു ഏജൻസിയും ഇതുവരെ ഇക്കാര്യത്തിൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്‍റെ മാരകമായ വിഷബാധയെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും ഇന്നലെ വരെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാകിസ്ഥാൻ അധികാരികൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്‍റർനെറ്റ് തടസപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ-തെഹ്‌രീകെ-ഇ-ഇൻസാഫിന്‍റെ (പിടിഐ) വെർച്വൽ മീറ്റിംഗാണ് ഇന്‍റർനെറ്റ് തടസങ്ങൾക്ക് കാരണമായതെന്ന കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇബ്രാഹിമിന്‍റെ ആരോഗ്യനില സംബന്ധിച്ച് സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ വാർത്തകളെത്തുടർന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും അധികൃതർ ജാഗ്രത പാലിച്ചു.

ദാവൂദ് ഇബ്രാഹിമും കൂട്ടാളികളുമാണ് കറാച്ചി വിമാനത്താവളം നിയന്ത്രിക്കുന്നതെന്നും ഇതുവഴി അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി പറയുന്നു. ഭീകരവാദ പ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഇന്ത്യ അന്വേഷിക്കുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 1993 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്‍റ മുഖ്യസൂത്രധാരനും ദാവൂദാണ്. ഒരുകാലത്ത് മുംബൈ അധോലോകത്തിന്‍റെ നിയന്ത്രണവും ദാവൂദ് ഇബ്രാഹിമിനായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാന്‍ യുവതിയെ പുനർവിവാഹം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ കറാച്ചിയിലെ ഒരു അജ്ഞാത സ്ഥലത്തേക്ക് ദാവൂദ് താമസം മാറി. ദാവൂദിന്‍റെ സഹോദരിയുടെ മകന്‍ അലി ഷാ പാര്‍ക്കാറാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എൻഐഎക്ക്‌ മൊഴി നല്‍കിയത്.

ALSO READ:വിഷം ഉള്ളില്‍ച്ചെന്നു, ആരോഗ്യനില ഗുരുതരം ; ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details