ധാക്ക: ബംഗ്ലാദേശിൽ ആഞ്ഞടിച്ച സിത്രാങ് ചുഴലിക്കാറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തികുറഞ്ഞ് ന്യൂനമർദമായി മാറിയതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ദുർബലപ്പെട്ട സിത്രാങ്, വടക്കുകിഴക്കൻ ബംഗ്ലാദേശിലും അഗർത്തലയിൽ നിന്ന് 90 കിലോമീറ്റർ വടക്ക് കിഴക്കും ഷില്ലോങ്ങിൽ നിന്ന് 100 കിലോമീറ്റർ തെക്ക് പടിഞ്ഞാറും കേന്ദ്രീകരിച്ചാണ് വീശിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ തിങ്കളാഴ്‌ച അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാശം വിതച്ച് സിത്രാങ് ചുഴലിക്കാറ്റ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനമർദം
ചുഴലിക്കാറ്റിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ തിങ്കളാഴ്‌ച അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ത്രിപുരയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടും മിന്നലോടും കൂടിയ ശക്തമായ മഴയ്‌ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായതുമായ മഴയ്‌ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാർ അപകട സാധ്യതുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. സൗത്ത് 24 പർഗാനാസിലെ ബഖാലി സീ ബീച്ചിൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
സിത്രാംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ചൊവ്വാഴ്‌ച മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്‌ച അറിയിച്ചിരുന്നു. തിങ്കളാഴ്‌ച രാത്രി 9:30 നും 11:30 നും ഇടയിൽ ബാരിസാലിന് സമീപം ടിങ്കോണയ്‌ക്കും സാൻഡ്‌വിപ്പിനും ഇടയിൽ ബംഗ്ലാദേശ് തീരം കടന്ന സിത്രാങ് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത ആകുമെന്നും ഐഎംഡി അറിയിച്ചു.