പ്യോംയാങ് : കൊവിഡ്-19 വ്യാപനം രാജ്യത്തിന് വെല്ലുവിളിയെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും രോഗവ്യാപനം തടയണമെന്നും കിം പറഞ്ഞതായി കൊറിയന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പുതുതായി 17,400 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 520,000 പേര്‍ രോഗബാധിതരാണ്. 21 പുതിയ മരണങ്ങളും സംഭവിച്ചു.
'കൊവിഡ് വ്യാപനം രാജ്യത്തിന് വെല്ലുവിളി' ; തുറന്നുസമ്മതിച്ച് കിം ജോങ് ഉന്‍ - national emergency in north korea
രാജ്യത്ത് പുതിയതായി 17,400 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്നലെ മാത്രം മരിച്ചത് 6 പേര്‍
വെള്ളിയാഴ്‌ചയാണ് കൊറിയയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ മാത്രം 6 പേര്‍ മരിച്ചിട്ടുണ്ട്. പനി ബാധിച്ചവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഒമിക്രോണ്‍ വേരിയന്‍റിനോട് സാമ്യമുള്ളതായി കണ്ടെത്തി. വ്യാഴാഴ്‌ച ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊറിയയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അടിയന്തരമായി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. വൈറസ് പടരുന്നത് തടയാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ കിം എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കി. കൊറിയന്‍ അതിര്‍ത്തികളിലെല്ലാം നിലവില്‍ കടുത്ത നിയന്ത്രണമാണ്.