കെയ്‌റോ :കെയ്‌റോയിലെ കോപ്‌റ്റിക് ക്രിസ്‌ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 മരണം. 55 പേർക്ക് പരിക്കേറ്റു. ജനസാന്ദ്രതയേറിയ ഇംബാബയിലെ അബു സെഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.
കെയ്‌റോയിലെ ക്രിസ്‌ത്യൻ പള്ളിയിൽ തീപിടിത്തം ; 41 മരണം - കോപ്‌റ്റിക് ക്രിസ്‌ത്യൻ പള്ളി
ഇംബാബയിലെ അബു സെഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 55 പേർക്ക് പരിക്ക്

കെയ്‌റോയിലെ ക്രിസ്‌ത്യൻ പള്ളിയിൽ തീപിടിത്തം
അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ-സിസി കോപ്റ്റിക് ക്രിസ്ത്യൻ പോപ്പ് തവാദ്രോസ് രണ്ടാമനുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.
മുസ്ലിം ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഈജിപ്‌തിന്‍റെ ജനസംഖ്യയുടെ 10 ശതമാനം കോപ്റ്റിക് ക്രിസ്ത്യന്‍ വിഭാഗമാണ്.