കേരളം

kerala

ETV Bharat / international

കൊളറാഡോയ്‌ക്ക് പിന്നാലെ മെയ്‌നിലും വിലക്ക്; ട്രംപിനേറ്റത് വന്‍ തിരിച്ചടി, ആരാകും അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് - Former US President

Former US President Donald Trump: കൊളറാഡോയിലും മെയ്‌നിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപിന് വിലക്ക്. അടുത്ത പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉറ്റുനോക്കി രാജ്യം. ട്രംപിനെതിരെയുള്ള നിയമനടപടികള്‍ ജനുവരി 4 വരെ മരവിപ്പിച്ച് കോടതി.

Donald Trump GOP  അമേരിക്കന്‍ പ്രസിഡന്‍റ്  Former US President  കോളറാഡോ മെയ്‌ന്‍ വിലക്ക്
Donald Trump Barred From GOP Primary Ballot In Two States

By ETV Bharat Kerala Team

Published : Dec 29, 2023, 10:58 PM IST

വാഷിങ്ടണ്‍ :കൊളറാഡോയ്‌ക്ക് പിന്നാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്‌നും. രണ്ട് സംസ്ഥാനങ്ങളിലും വിലക്കുള്ള സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നിന്നും ആരാകും അടുത്ത പ്രസിഡന്‍റ് എന്ന ചോദ്യവും ഉയരുന്നുണ്ട്. രണ്ടിടങ്ങളിലുമുണ്ടായ വിലക്ക് ട്രംപിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ഡിസംബര്‍ 20നാണ് ട്രംപ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാണെന്ന് കൊളറാഡോ സുപ്രീംകോടതി വിധിച്ചത്. 2021 ജനുവരിയില്‍ യുഎസ് കാപിറ്റോളിന് നേരെ ട്രംപ്‌ അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ ഈ വിലക്ക് അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് പറയാം (US Supreme Court).

അമേരിക്കയില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായും ഇതിലൂടെ ട്രംപ്‌ മാറി. കൊളറാഡോ കോടതി വിധിയ്‌ക്ക് പിന്നാലെയാണ് മെയ്‌നിലും ട്രംപിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് (Colorado Supreme Court). കാപിറ്റോളിന് നേരെയുണ്ടായ തന്‍റെ അനുകൂലികളുടെ കലാപം തന്നെയാണ് ട്രംപിന് മെയ്‌നിലും വിലക്കായത്. ഗവണ്‍മെന്‍റിന്‍റെ അടിത്തറയ്‌ക്ക് എതിരായ ആക്രമണം യുഎസ് വച്ചു പൊറുക്കില്ലെന്ന് മെയ്‌ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടി (Former US President Donald Trump).

വിലക്ക് ഏര്‍പ്പെടുത്തിയ രണ്ടിടങ്ങളില്‍ മാത്രമാണ് ട്രംപിന് മത്സരിക്കാന്‍ വിലക്കുള്ളത്. അതേസമയം ട്രംപിന് എതിരെയുള്ള നിയമ നടപടികള്‍ കോടതി നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ് (Maine Secretary Of State Shenna Bellows). എന്നാല്‍ ട്രംപ് തനിക്ക് വിലക്കേര്‍പ്പെടുത്തിയ രണ്ടിടങ്ങളില്‍ മത്സരത്തിനിറങ്ങുമെന്നാണ് അനുകൂലികളുടെയും പ്രതീക്ഷ. എന്നാല്‍ വിഷയത്തില്‍ യുഎസ് സുപ്രീംകോടതിയുടെ കൈകളിലാണ് അന്തിമ വിധി (US Capitol).

കലാപങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കുള്ള വ്യക്തികള്‍ അധികാരത്തില്‍ എത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ പ്രകാരമാണ് നിലവില്‍ ട്രംപിനെതിരെ നടപടി എടുത്തിട്ടുള്ളത്. വളരെ അപൂര്‍വമായാണ് യുഎസില്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളാറുള്ളത്. അതേസമയം കേസില്‍ വിധി നടപ്പാക്കുന്നത് ജനുവരി 4 വരെ കോടതി മരവിപ്പിച്ചിരിക്കുകയാണ്. മേല്‍ കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ട്രംപിനെ അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് വിധി നടപ്പാക്കുന്നത് ജനുവരി 4 വരെ മരവിപ്പിച്ചത്.

കൊളറാഡോയിലെ ഒരു കൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആദ്യം കോടതിയെ സമീപിച്ചത്. കേസിലെ വിധി സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയെയും നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനെയും ബാധിച്ചേക്കും. എന്നാല്‍ ഇതിനിടെ വിലക്ക് റദ്ദാക്കാനുള്ള കരുക്കള്‍ നീക്കികൊണ്ടിരിക്കുകയാണ് ട്രംപും അനുയായികളും.

ABOUT THE AUTHOR

...view details