കേരളം

kerala

ETV Bharat / international

കാലാവസ്ഥ വ്യതിയാനം വിടില്ല മീനുകളെയും ; കൂട്ടത്തോടെ ചത്തുപൊങ്ങുന്നതില്‍ നിര്‍ണായക കണ്ടെത്തല്‍

ജലത്തിന്‍റെയും വായുവിന്‍റെയും താപനില വർധിക്കുന്നതിനനുസരിച്ച് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന്‍റെ തോതും വർധിക്കുന്നുവെന്ന് അർക്കൻസാസ് യൂണിവേഴ്‌സിറ്റി ഓഫ് ബയോളജിക്കൽ സയൻസസ് ഗവേഷകർ

Climate change  Climate change fish die offs  study on fish mass extinction  കാലാവസ്ഥ വ്യതിയാനം  മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു  അന്തരീക്ഷ താപനില വർധനവ്  അർക്കൻസാസ് യൂണിവേഴ്‌സിറ്റി ഓഫ് ബയോളജിക്കൽ സയൻസസ്  കാർബൺ ബഹിർഗമനം
കാലാവസ്ഥ വ്യതിയാനം മത്സ്യങ്ങൾ കൂട്ടത്തോടെ നശിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം

By

Published : Sep 2, 2022, 8:01 PM IST

അർക്കൻസാസ് : അന്തരീക്ഷ താപനില വർധിക്കുന്നതിനനുസരിച്ച് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിന്‍റെ തോതിൽ ലോകത്ത് വലിയ വർധനവ് ഉണ്ടായിരിക്കുന്നുവെന്ന് പഠനം. ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. നിലവിലുള്ള മത്സ്യങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ആഗോള ഭക്ഷ്യ അളവില്‍ ഇടിവുവരുത്തുകയും ചെയ്യുമെന്നും പഠനം പറയുന്നു.

21-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്കാകും അത് വഴിവയ്ക്കുകയെന്ന് അർക്കൻസാസ് യൂണിവേഴ്‌സിറ്റി ഓഫ് ബയോളജിക്കൽ സയൻസസിലെ ഗവേഷക വിദ്യാർഥികളുടെ പഠനം ചൂണ്ടിക്കാട്ടുന്നു. മിന്നസോട്ടയിലെയും വിസ്‌കോൺസിനിലെയും തടാകങ്ങളിൽ 2003നും 2013നും ഇടയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതാണ് പഠനവിധേയമാക്കിയത്. പകർച്ചവ്യാധികൾ, കടുത്ത വേനൽ, രൂക്ഷമായ ശീതകാലം എന്നിവ കാരണമാണ് മത്സ്യങ്ങൾ നശിച്ചത്.

ജലത്തിന്‍റെയും വായുവിന്‍റെയും താപനില വർധിക്കുന്നതിനനുസരിച്ച് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന്‍റെ തോതും വർധിക്കുന്നു. ജലതാപനില പ്രകാരം 2100ഓടെ മത്സ്യങ്ങൾ ചാവുന്നതിൽ ആറ് മടങ്ങ് വർധനവ് ഉണ്ടായേക്കാമെന്ന് പഠനം പറയുന്നു. കൂടാതെ വായുവിന്‍റെ താപനിലയനുസരിച്ച് ചാവുന്നതിന്‍റെ നിരക്കിൽ 34 മടങ്ങ് വർധനവാണ് കണക്കാക്കുന്നത്.

ഉയരുന്ന താപനിലയും പാരിസ്ഥിതിക ദുരന്തങ്ങളുടെ തോതും തമ്മിൽ ശക്തമായ ബന്ധമുണ്ട്. താപനിലയിലെ വ്യതിയാനങ്ങളും പ്രാദേശിക ഉഷ്‌ണ തരംഗവും എല്ലാത്തരം മത്സ്യങ്ങളെയും ബാധിക്കുന്നുവെന്ന് ഗവേഷകനായ സൈമൺ ടൈ പറയുന്നു. മത്സ്യം ചത്തുപൊങ്ങുന്നത് പ്രവചിക്കുന്നിന് ലഭ്യമായ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള സാധ്യത ഈ പഠനം മുന്നോട്ടുവയ്ക്കുന്നതായി അസോസിയേറ്റ് പ്രൊഫസർ ആദം സീപിൽസ്‌കി വ്യക്തമാക്കി.

ABOUT THE AUTHOR

...view details