സ്റ്റോക്ക്ഹോം: 2023 ലെ, ആല്‍ഫ്രഡ് നൊബേലിന്‍റെ സ്‌മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം (Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel) യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞയായ ക്ലോഡിയ ഗോള്‍ഡിന് (Economics Nobel 2023 Awarded To Claudia Goldin). അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ (Harvard University) പ്രൊഫസറാണ് ക്ലോഡിയ ഗോൾഡിൻ. സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹയാകുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളും വിലയിരുത്തലുകളുമാണ് അവരെ പുരസ്‌കാരത്തിനർഹയാക്കിയതെന്ന് നൊബേൽ പുരസ്‌കാര നിർണയ കമ്മിറ്റി വ്യക്തമാക്കി.
ക്ലോഡിയ ഗോൾഡിൻ നൂറ്റാണ്ടുകളായി സ്ത്രീകൾ ആർജ്ജിക്കുന്ന വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് നൽകി. ക്ലോഡിയയുടെ ഗവേഷണം മാറ്റത്തിന്‍റെ കാരണങ്ങളും ശേഷിക്കുന്ന ലിംഗ വ്യത്യാസത്തിന്‍റെ പ്രധാന ഉറവിടങ്ങളും വെളിപ്പെടുത്തുന്നതായും പുരസ്‌കാര നിർണയ കമ്മിറ്റി ചൂണ്ടിക്കാട്ടി. തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 200 വർഷത്തിനിടെ ഉയരുന്ന പ്രവണതയില്ല, പകരം U- ആകൃതിയിലുള്ള വളവ് രൂപപ്പെടുത്തുന്നുവെന്ന് ഗോൾഡിൻ കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കാർഷിക സമൂഹത്തിൽ നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തോടെ വിവാഹിതരായ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞു, എന്നാൽ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ സേവന മേഖലയുടെ വളർച്ചയോടെ അത് വർദ്ധിക്കാൻ തുടങ്ങിയതായും ഗോൾഡിൻ കണ്ടെത്തി.
Also Read: Narges Mohammadi 'ജിൻ ജിയാൻ ആസാദി': ജയിലറയിൽ നിന്ന് പൊരുതി നേടിയ നോബേൽ സമ്മാനം