ലോസ് ആഞ്ചലസ് : ബാറ്റ്‌മാനെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. ക്രിസ്റ്റഫർ നോളൻ സംവിധായകന്‍റെ വേഷത്തിലെത്തിയാൽ വീണ്ടും ബാറ്റ്മാന്‍റെ വേഷം അവതരിപ്പിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യൻ ബെയ്ൽ. ജനപ്രിയ ഡിസി കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനും തന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ പറഞ്ഞു.
ക്രിസ്റ്റഫർ നോളനുമായി എനിക്ക് ഒരു ഉടമ്പടി ഉണ്ടായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ മൂന്ന് സിനിമ ചെയ്യാമെന്നും എന്നിട്ട് പോകാമെന്നും ഞങ്ങൾ തീരുമാനിച്ചു. നോളൻ എന്നോട് മറ്റൊരു കഥ പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഞാൻ അതിൽ അഭിനയിക്കുമെന്നും ബെയ്‌ൽ സ്ക്രീൻ റാന്‍റിനോട് പറഞ്ഞു.