വെല്ലിങ്ടണ്‍:ന്യൂസിലൻഡിലെ 41ാമത് പ്രധാന മന്ത്രിയായി ക്രിസ് ഹിപ്‌കിന്‍സ്(44) ഇന്ന് ചുമതലേല്‍ക്കും. രാജി പ്രഖ്യാപിച്ച ജസിന്ത ആര്‍ഡേന്‍ ഇന്ന് സ്ഥാനമൊഴിയും. ഔദ്യോഗികമായി രാജി പ്രഖ്യാപിക്കാനും പിന്‍ ബെഞ്ചിലേയ്‌ക്ക് സ്ഥാനമൊഴിയുവാനും ജസിന്ത ഗവര്‍ണമെന്‍റ് ഹൗസിലേയ്‌ക്ക് പോകും.
ഹിപ്‌കിസും ഉപമുഖ്യമന്ത്രി കാര്‍മെല്‍ സെപ്പുലോണിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി രാവിലെ 11.20ഓടെ എത്തും. പണപ്പെരുപ്പത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ് തന്‍റെ മന്ത്രിസഭയുടെ ആദ്യ ലക്ഷ്യമെന്ന് ഹിപ്‌കിന്‍സ് മുന്നറിയിപ്പ് നല്‍കി. 2008ല്‍ പാര്‍ലമെന്‍റില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഹിപ്‌കിന്‍സ് 2020ലെ കൊവിഡ് മഹാമാരിക്കാലത്ത് ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുമേഖല എന്നിവയ്‌ക്ക് പുറമെ ആരോഗ്യ മന്ത്രി എന്ന പദവി കൂടി ലഭിച്ചു.