കേരളം

kerala

ETV Bharat / international

ചൈനയുടെ സൈനികാഭ്യാസം പ്രകോപനപരം: തായ്‌വാൻ

തായ്‌വാന് ചുറ്റുമുള്ള ആറ് സമുദ്ര മേഖലകളിലാണ് ചൈനയുടെ സൈനികാഭ്യാസം. യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ചൈനയെ വലിയ രീതിയിലാണ് പ്രകോപിപ്പിച്ചത്.

ചൈനയുടെ സൈനികാഭ്യാസം  തായ്‌വാന്‍റെ അതിർത്തിയിൽ ചൈനയുടെ സൈനികാഭ്യാസം  ചൈനയുടെ സൈനികാഭ്യാസം പ്രകേപനപരമെന്ന് തായ്‌വാൻ  ചൈനയുടെ സൈനികാഭ്യാസത്തിനെതിരെ തായ്‌വാന്‍റെ പ്രതികരണം  Chinas military drills  Chinas military drills highly provocative says Taiwan  chinas biggest military drills surround taiwan  china starts largest ever military drills around taiwan
ചൈനയുടെ സൈനികാഭ്യാസം പ്രകോപനപരം: തായ്‌വാൻ

By

Published : Aug 5, 2022, 9:22 PM IST

തായ്‌പേയ് (തായ്‌വാൻ):യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് ചുറ്റുമുള്ള ആറ് സമുദ്ര മേഖലകളിലാണ് ചൈന സൈനികാഭ്യാസം ആരംഭിച്ചത്. ചൈനയുടെ സൈനികാഭ്യാസം പ്രകോപനപരവും അക്രമാസക്തവും ആണെന്നാണ് തായ്‌വാന്‍റെ പ്രതികരണം.

തായ്‌വാനെയും ചൈനയെയും വേർതിരിക്കുന്ന അനൗദ്യോഗിക അതിർത്തിയായ മീഡിയൻ ലൈൻ ചൈനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഓഗസ്റ്റ് നാലിന് മറികടന്നതായി തായ്‌വാൻ അറിയിച്ചു. എന്നാൽ ഈ അതിർത്തി മറികടന്ന ചൈനീസ് സൈനിക വിമാനങ്ങളുടെയും കപ്പലുകളുടെയും എണ്ണത്തെ കുറിച്ച് തായ്‌വാൻ പ്രതിരോധ മന്ത്രാലയം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ദ്വീപിന്‍റെ വടക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലയിൽ അനവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. മിസൈലുകൾ തായ്‌വാനിലെ അതിർത്തിയിൽ നിന്ന് കുറച്ച് അകലെ കടലിൽ വന്നു പതിച്ചു. പെലോസിയുടെ തായ്പേയിലേക്കുള്ള യാത്രയ്ക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

കഴിഞ്ഞ രണ്ട് വർഷമായി ചൈന നടത്തുന്ന പ്രകോപനത്തേക്കാൾ വലുതാണ് ഇപ്പോഴത്തെ സൈനികാഭ്യാസം എന്നാണ് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (Ministry of national defence-MND) പറയുന്നത്. മറ്റ് രാജ്യങ്ങൾക്ക് സമീപം മനഃപൂർവ്വം മിസൈലുകൾ പരീക്ഷിച്ച ഉത്തരകൊറിയയുടെ മാതൃക പിന്തുടരുന്ന ചൈനീസ് സർക്കാരിനെ തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചൈന സ്വയം സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. തായ്‌വാന് നേരെയുള്ള ചൈനയുടെ സൈനിക ആക്രമണത്തെ അപലപിക്കാൻ തായ്‌വാൻ സർക്കാർ അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ചു.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം 'വൺ ചൈന പോളിസി'യില്‍ (one china policy) വെള്ളം ചേര്‍ക്കുന്ന നടപടിയാണെന്നാണ് ചൈന പ്രതികരിച്ചിരുന്നു. 1997 ഏപ്രിലിൽ ന്യൂട്ട് ഗിംഗ്‌റിച്ച് തായ്‌വാനിലെത്തിയതിന് ശേഷം 25 വർഷത്തിനപ്പുറം ഒരു യുഎസ് ഹൗസ് സ്‌പീക്കറുടെ ആദ്യ സന്ദർശനമാണ് പെലോസിയുടേത്. പെലോസിയുടെ തായ്‌വാനിലേക്കുള്ള ആദ്യ യാത്ര കൂടിയാണിത്.

Also read: ചൈന ചൈനയുടേതെന്ന് പറയുമ്പോൾ അമേരിക്ക കൈവെക്കുന്ന 'തായ്‌വാൻ രാഷ്ട്രീയം'

ABOUT THE AUTHOR

...view details