ഹെനാന്‍(ചൈന) :ചൈനീസ് നഗരമായ പിന്‍ഗ്‌ദിന്‍ഗ്ഷാനിലുണ്ടായ കല്‍ക്കരി ഖനി അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഹെനാന്‍ പ്രവിശ്യയിലെ ഈ നഗരത്തിലെ ടിയാനന്‍ കോള്‍ മൈനിങ് കമ്പനി ലിമിറ്റഡിന്‍റെ ഖനിയിലാണ് അപകടമുണ്ടായത്. സംഭവ സമയത്ത് 425 പേര്‍ ഖനിക്കുള്ളിലുണ്ടായിരുന്നതായാണ് വിവരം (China coal mine accident).
ചൈനയിലെ കല്‍ക്കരി ഖനി അപകടം: എട്ട് മരണം, എട്ടുപേരെ കാണാതായി - കല്‍ക്കരി ഖനി അപകടം
china coal mine accident: ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടം, എട്ട് മരണം. അപകടം ടിയാനന്‍ കോള്‍ മൈനിങ് കമ്പനി ലിമിറ്റഡിന്‍റെ ഖനിയില്‍.
8 people killed 8 more missing in China
Published : Jan 13, 2024, 9:06 AM IST
ഖനിയിലകടപ്പെട്ട 380 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (China coal mine accident death toll). കല്‍ക്കരിയും വാതകവും ചേര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 45 പേരെ കാണാതായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇതില്‍ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചു. എട്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.