കേരളം

kerala

ETV Bharat / international

Chandrayaan 3 Success world hails india ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി ലോകം, ഇന്ത്യ ചന്ദ്രനില്‍ നടക്കുന്നുവെന്ന് ഐഎസ്ആർഒ - Chandrayaan 3 Success world hails india

Kamala Harris Congratulates India ചന്ദ്രയാൻ 3 വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് കമല ഹാരിസ് ഉൾപ്പടെയുള്ള ലോക നേതാക്കൾ. ഇന്ത്യ ചന്ദ്രനില്‍ നടക്കുന്നുവെന്ന് ഐഎസ്ആർഒയുടെ ട്വീറ്റ്.

chandrayaan 3 success  ഇന്ത്യയെ അഭിനന്ദിച്ച് കമല ഹാരിസ്  കമല ഹാരിസ്  ചന്ദ്രയാൻ 3 വിജയത്തിൽ അഭിനന്ദനം  പ്രധാനമന്ത്രിക്ക് അഭിനന്ദനം  ചന്ദ്രയാൻ 3  ചന്ദ്രയാൻ 3 വിജയത്തിൽ അഭിനന്ദിച്ച് ലോക നേതാക്കൾ  Kamala Harris  Kamala Harris Post for Congratulating India  Chandrayaan 3 Success Congratulations  Chandrayaan 3
Chandrayaan 3 Success Kamala Harris Post

By ETV Bharat Kerala Team

Published : Aug 24, 2023, 10:38 AM IST

ന്ദ്രയാൻ 3 (Chandrayaan 3) വിജയത്തിൽ ഇന്ത്യൻ ശാസ്‌ത്രജ്‌ഞരേയും എഞ്ചിനീയർമാരേയും അഭിനന്ദിച്ച് യുഎസ്‌ വൈസ്‌ പ്രസിഡന്‍റ് കമല ഹാരിസ് (United States Vice President Kamala Harris). ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ഇന്നലെ (ഓഗസ്‌റ്റ് 23) വൈകുന്നേരമാണ് ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് (Soft Landing) ചെയ്‌തത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി തൊടുന്ന രാജ്യം (first country to soft land on the south pole of the Moon) എന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ മേഖലയിൽ ചരിത്രപരമായ ലാൻഡിങ് നടത്തിയതിൽ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ എന്ന് തുടങ്ങികൊണ്ടായിരുന്നു കമല ഹാരിസ് അഭിന്ദന പോസ്‌റ്റ് ഔദ്യോഗിക എക്‌സ് പേജിൽ പങ്കിട്ടത്. ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ ശാസ്‌ത്രജ്‌ഞർക്കും എഞ്ചിനീയർമാർക്കും ഇത് വലിയൊരു നേട്ടമാണ്. ഈ ദൗത്യത്തിലും ബഹിരാകാശ പര്യവേഷണത്തിലും കൂടുതൽ വിശാലമായി ഇന്ത്യയുടെ പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നും ഇന്ത്യൻ വംശജകൂടിയായ കമല ഹാരിസ് കൂട്ടിച്ചേർത്തു.

യുഎസ്‌, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നലെ ദൗത്യത്തിന്‍റെ വിജയത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ്‌ആഒ (ISRO) ആസ്ഥാനത്ത് വെച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വിജയം പ്രഖ്യാപിക്കുകയും അതിൽ പങ്കാളികളായ സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു. അതേസമയം, ബ്രിക്‌സ് ഉച്ചകോടിയിൽ (BRICS Summit) പങ്കെടുക്കുന്നതിന് ദക്ഷിണാഫ്രിക്കയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഓൺലൈനായാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ലോകനേതാക്കൾ : ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (Indian Space Research Organisation) നേടിയ വിജയത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന (Sheikh Hasina), റഷ്യൻ പ്രസിഡന്‍റ് വ്ലാദ്‌മിർ പുടിൻ ഉൾപ്പടെ ലോകത്തെ നിരവധി നേതാക്കൾ അഭിനന്ദനവുമായി എത്തിയിരുന്നു. ഇന്നലെ ജോഹന്നാസ്‌ബർഗിലെ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി ചന്ദ്രയാൻ ലാൻഡിങ്ങിന് ശേഷം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ ഫോണിൽ വിളിച്ച് ദൗത്യത്തിൽ പ്രവർത്തിച്ചവരെ ഉടൻ തന്നെ ബെംഗളൂരുവിൽ എത്തി നേരിൽ കണ്ട് പ്രശംസിക്കുമെന്ന് അറിയിച്ചു.

ചന്ദ്രനിൽ ഇന്ത്യൻ മുദ്ര പതിപിച്ച് ചന്ദ്രയാൻ 3 : ഇതിന് പിന്നാലെ ചന്ദ്രയാൻ 3 ന്‍റെ ലാൻഡിങ് സമയത്ത് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ പ്രവാസികൾ പ്രകടമാക്കിയ ആവേശം സന്തോഷം നൽകിയെന്ന് പ്രധാനമന്ത്രി ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചിരുന്നു. ഇന്നലെ ചന്ദ്രനിൽ പേടകം ലാൻഡ് ചെയ്‌തതിന് പിന്നാലെ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ അതിന്‍റെ പ്രയാണം തുടങ്ങി. പ്രഗ്യാൻ റോവറിന്‍റെ ആറ് ചക്രങ്ങളിൽ ഇന്ത്യയുടെ ഔദ്യോഗിക മുദ്രയും ഐഎസ്ആര്‍ഒയുടെ ചിഹ്നവും കൊത്തിവെച്ചിട്ടുള്ളതിനാൽ ഇന്ത്യയുടെ വരവ് ഇതിനകം ചന്ദ്രോപരിതലത്തിൽ അടയാളപ്പെടുത്തി കഴിഞ്ഞു എന്ന് തന്നെ പറയാം.

ABOUT THE AUTHOR

...view details