കേരളം

kerala

ETV Bharat / international

'ഒമ്പത് മിനിട്ടില്‍ എല്ലാം കഴിഞ്ഞു', തെക്കൻ ജർമ്മൻ മ്യൂസിയത്തിൽ നിന്ന് പുരാതന സ്വർണ നാണയങ്ങൾ കവർന്നു - കവർച്ച

കവർച്ച നടത്തിയത് ഒമ്പത് മിനിട്ടിനുള്ളിൽ. പുലർച്ചെ 1.26ന് മ്യൂസിയത്തിലെ ഒരു വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ച മോഷ്‌ടാക്കൾ 1.35ന് സ്വർണ നാണയങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞു.

Celtic gold heist unfolded in Germany  തെക്കൻ ജർമ്മൻ  തെക്കൻ ജർമ്മൻ മ്യൂസിയം  പുരാതന സ്വർണ നാണയങ്ങൾ കവർന്നു  തെക്കൻ ജർമ്മൻ മ്യൂസിയത്തിൽ കവർച്ച  Celtic gold  Celtic gold coins  Celtic coins  robberry germany  ജർമ്മനിയിൽ സ്വർണ നാണയം കവർച്ച  സെൽറ്റിക് സ്വർണ നാണയങ്ങൾ കവർന്നു  സെൽറ്റിക് സ്വർണ നാണയം മോഷണം  കവർച്ച  സ്വർണ നാണയങ്ങൾ മോഷ്‌ടിച്ചു
'ഒമ്പത് മിനിട്ടില്‍ എല്ലാം കഴിഞ്ഞു', തെക്കൻ ജർമ്മൻ മ്യൂസിയത്തിൽ നിന്ന് പുരാതന സ്വർണ നാണയങ്ങൾ കവർന്നു

By

Published : Nov 24, 2022, 11:50 AM IST

Updated : Nov 24, 2022, 11:56 AM IST

ബെർലിൻ:തെക്കൻ ജർമ്മൻ മ്യൂസിയത്തിൽ നിന്ന് പുരാതനമായ സെൽറ്റിക് സ്വർണ നാണയങ്ങൾ (Celtic gold coins) അടങ്ങിയ നിധി മോഷണം പോയി. ചൊവ്വാഴ്‌ച (നവംബർ 22) പുലർച്ചെ 1.17ന് മാഞ്ചിംഗിലെ സെൽറ്റിക് ആൻഡ് റോമൻ മ്യൂസിയത്തിലാണ് കവർച്ച നടന്നത്. കവർച്ച സംഘടിത കുറ്റവാളികളുടെ സൃഷ്‌ടിയാണെന്നും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒമ്പത് മിനിട്ട് കൊണ്ട് കവർച്ച, സീരിസുകളെ വെല്ലുന്ന ആസൂത്രണം;മോഷണം നടത്തിയത് ഒമ്പത് മിനിട്ടിനുള്ളിലെന്നതാണ് ഏറ്റവും ശ്രദ്ധേയം. നിധിക്ക് ചുറ്റും അലാറം സെറ്റ് ചെയ്‌തിരുന്നെങ്കിലും അതെല്ലാം നിർവീര്യമാക്കിക്കൊണ്ടായിരുന്നു മോഷണം. മ്യൂസിയത്തിന് സമീപത്തെ ടെലികോം ഹബ്ബിലെ കേബിളുകൾ മുറിച്ച് ആശയ വിനിമയ ശൃംഖലയെ തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു മോഷണമെന്ന് ബവേറയിലെ സ്റ്റേറ്റ് ക്രിമിനൽ പൊലീസ് ഓഫിസിന്‍റെ ഡെപ്യൂട്ടി ഹെഡ് ഗൈഡോ ലിമ്മർ പറഞ്ഞു.

പുലർച്ചെ 1.26ന് മ്യൂസിയത്തിലെ ഒരു വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ച മോഷ്‌ടാക്കൾ 1.35ന് സ്വർണ നാണയങ്ങൾ മോഷ്‌ടിച്ച് പുറത്ത് കടന്നു. ഉള്ളിൽ കയറി ഒമ്പത് മിനിട്ടിനുള്ളിൽ കുറ്റവാളികൾ ഡിസ്പ്ലേ കാബിനറ്റ് തകർത്ത് സ്വർണ നാണയങ്ങൾ പുറത്തെടുത്ത് കടന്നുകളഞ്ഞു എന്നാണ് സുരക്ഷ സംവിധാനങ്ങൾ രേഖപ്പെടുത്തിയത്.

മാഞ്ചിംഗിലെ കവർച്ചയും ഇതിന് മുൻപ് നടന്ന ഡ്രെസ്‌ഡനിലെ വിലമതിക്കാനാകാത്ത ആഭരണങ്ങൾ മോഷണം പോയതിലും ബെർലിനിൽ സ്വർണ നാണയം മോഷണം പോയതും തമ്മിൽ സമാന്തരങ്ങൾ ഉണ്ട്. എന്നാൽ, ഈ മോഷണങ്ങൾ തമ്മിൽ എന്തെങ്കിലും ലിങ്ക് ഉണ്ടെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ലെന്ന് ലിമ്മർ പറഞ്ഞു. ബെർലിൻ ആസ്ഥാനമായുള്ള ഒരു ക്രൈം കുടുംബത്തെയാണ് മുൻപത്തെ മോഷണങ്ങളിൽ കുറ്റപ്പെടുത്തിയിരുന്നത്. സാധ്യമായ എല്ലാ കോണുകളും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതേസമയം, രാത്രിയിൽ മ്യൂസിയത്തിൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ലെന്ന് അധികൃതർ സമ്മതിച്ചു. എന്നാൽ, മതിയായ സുരക്ഷ ഒരുക്കുന്നതിനായി അലാറം സംവിധാനം ഉണ്ടായിരുന്നുവെന്ന് മ്യൂണിക്കിലെ ബവേറിയൻ സ്റ്റേറ്റ് ആർക്കിയോളജിക്കൽ കളക്ഷന്‍റെ തലവനായ റൂപർട്ട് ഗെബാർഡ് പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്‍റെ കണ്ടെത്തൽ; 1999ൽ ഇന്നത്തെ പട്ടണമായ മാഞ്ചിംഗിന് സമീപം പുരാവസ്‌തു ഗവേഷണത്തിനിടെ 483 സെൽറ്റിക് നാണയങ്ങളും (Celtic coins) സ്വർണക്കട്ടിയും കണ്ടെടുത്തിരുന്നു. ഒരു കെട്ടിടത്തിന്‍റെ അടിത്തറയുടെ അടിയിൽ ചാക്കിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണ നാണയങ്ങൾ. ബിസി 100ൽ പഴക്കമുള്ള നാണയങ്ങൾ നിർമിച്ചിരിക്കുന്നത് ബൊഹീമിയൻ നദിയിലെ സ്വർണം ഉപയോഗിച്ചാണ്. നിധിയുടെ മൂല്യം ഏകദേശം 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടി ഇന്ത്യൻ രൂപ) ആണെന്ന് ഗെഭാർഡ് കണക്കാക്കി.

നാണയങ്ങളെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അവ വിൽക്കാൻ പ്രയാസമായിരിക്കുമെന്നും ഗെഭാർഡ് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ജർമനിയിൽ കണ്ടെത്തിയ പുരാവസ്‌തുക്കളിൽ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ഈ സ്വർണ നാണയങ്ങൾ.

മോഷ്‌ടാക്കൾക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതമാണെന്നും നാണയങ്ങൾ മോഷണം പോയതിനെക്കുറിച്ച് ഇന്‍റർപോളിനും യൂറോപോളിനും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിന് ലാറ്റിൻ പദമായ 'ഒപ്പിഡം' എന്ന കോഡ് നാമത്തിൽ 'ഒപ്പിഡം' എന്ന പേരിൽ 20 പേരടങ്ങുന്ന പ്രത്യേക അന്വേഷണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് മേധാവി ലിമ്മർ പറഞ്ഞു.

Last Updated : Nov 24, 2022, 11:56 AM IST

ABOUT THE AUTHOR

...view details