കേരളം

kerala

ETV Bharat / international

അതിഭീകരം, കാലിഫോര്‍ണിയയിലെ കാട്ടുതീ: രണ്ട് മരണം, 50,000 ഏക്കറിലധികം വനം കത്തിനശിച്ചു - california forest fire

ജൂലൈ 25ന് വ്യാപനം തുടങ്ങിയ കാട്ടുതീയാണ് കാലിഫോർണിയയില്‍ 50,000 ഏക്കറിലധികം വനം കത്തിനശിച്ചതിന് ഇടയാക്കിയത്. സംഭവത്തില്‍ തിങ്കളാഴ്‌ചാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്

california forest fire latest updates  കാലിഫോര്‍ണിയയിലെ കാട്ടുതീ  അമേരിക്കയിലെ കാലിഫോർണിയയിലെ കാട്ടുതീ അതിഭീകരം  california forest fire  കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷടം
അതിഭീകരം, കാലിഫോര്‍ണിയയിലെ കാട്ടുതീ; രണ്ട് മരണം, 50,000 ഏക്കറിലധികം കത്തിനശിച്ചു

By

Published : Aug 2, 2022, 1:17 PM IST

വാഷിങ്‌ടണ്‍:അമേരിക്കയിലെ കാലിഫോർണിയയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്‌ടം. ക്ലാമത്ത് ദേശീയ വനത്തിലുണ്ടായ അഗ്‌നിബാധയില്‍ 50,000 ഏക്കറിലധികം കത്തിനശിച്ചു. സംഭവത്തില്‍, മക്കിനി പ്രദേശത്തിനടുത്ത് രണ്ട് പേര്‍ മരിച്ചതായി കണ്ടെത്തിയെന്നും അധികൃതര്‍ തിങ്കളാഴ്‌ച (ഓഗസ്റ്റ് 1) അറിയിച്ചു.

ഈ വർഷം കാലിഫോർണിയയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. മക്കിനിയിലെ വനമേഖലയില്‍ തീ ദ്രുതഗതിയില്‍ പടര്‍ന്നുപിടിക്കുന്നതിന്‍റെ ടൈം ലാപ്‌സ് ദൃശ്യം (ഒരേ ദിക്കില്‍, ഒരുപാട് നേരം കാമറ വച്ച് പകര്‍ത്തുന്നത്) അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. കാട്ടുതീ വ്യാപനം കണക്കിലെടുത്ത് കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് വീടുകളിലെ ആളുകളെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് ഒഴിപ്പിച്ചത്.

കാലിഫോർണിയയിലെ യോസ്മൈറ്റ് ദേശീയ പാർക്കിൽ ജൂലൈ 25 നുണ്ടായ കാട്ടുതീയാണ് വ്യാപനത്തിന് കാരണമായത്. 27ാം തിയതി വരെ 14,200 ഏക്കറാണ് കത്തി നശിച്ചത്. വരൾച്ചയും കാലാവസ്ഥ വ്യതിയാനവുമാണ് കാട്ടുതീയ്‌ക്ക് കാരണമാകുന്നതെന്നാണ് വിദഗ്‌ധരുടെ കണ്ടത്തല്‍.

ABOUT THE AUTHOR

...view details