കേരളം

kerala

ETV Bharat / international

സൗദിയിൽ ഉംറ തീർഥാടകർ യാത്ര ചെയ്‌ത ബസ് പാലത്തിലിടിച്ച് മറിഞ്ഞു: 20 പേർ മരിച്ചു - bus hit

യമനുമായി അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ അസീർ പ്രവിശ്യയിൽ വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായത്

accident  അപകടം  സൗദി അപകടം  ഉംറ തീർത്ഥാടകർ  ബസ് പാലത്തിലിടിച്ച് മറിഞ്ഞു  യെമൻ  അസീർ പ്രവിശ്യ  തെക്കുപടിഞ്ഞാറൻ സൗദി അറേബ്യ  റംസാൻ മാസം  പുണ്യമാസം  saudi arabia  accident  bus hit  bus hits bridge in Saudi 20 people died
ബസ് പാലത്തിലിടിച്ച് മറിഞ്ഞു

By

Published : Mar 28, 2023, 6:48 AM IST

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകരുമായി യാത്ര ചെയ്‌ത ബസ് പാലത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ 20 പേർ മരിച്ചു. തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിൽ തിങ്കളാഴ്‌ചയാണ് സംഭവം. തിങ്ങിനിറഞ്ഞ ബസ് പാലത്തിലിടിക്കുകയും മറിയുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ബസിൽ തീ പടർന്നതോടെ അപകടം വർധിച്ചു.

സൗദി സ്‌റ്റേറ്റ് മീഡിയ അൽ-എഖ്ബാരിയ ടിവിയുടെ റിപ്പോർട്ട് പ്രകാരം തീ പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസമാവുകയായിരുന്നു. 20 മരണങ്ങൾക്ക് പുറമെ അപകടത്തിൽ മറ്റ് 29 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. യമനുമായി അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ അസീർ പ്രവിശ്യയിൽ വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായത്. റമദാനിലെ ആദ്യ ആഴ്ച തന്നെ ഉംറ നിര്‍വഹിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ABOUT THE AUTHOR

...view details