സിയോൾ: അന്താരാഷ്‌ട്ര തലത്തിലുള്ള അംഗീകാരങ്ങൾക്ക് ശേഷവും രാജമൗലിയുടെ ബ്രഹ്മാണ്ട ഹിറ്റ് സിനിമ ആർആർആർ തരംഗം അവസാനിക്കുന്നില്ല. ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡ് 'ബിടിഎസ്'ലെ ഏറ്റവും പ്രായും കുറഞ്ഞ താരമായ ഷ്യോങ്കൂക്ക് തൻ്റെ ഔദ്യഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ബ്ലോക്ക്ബസ്റ്റർ സിനിമ ആർആർആർലെ 'നാട്ടു നാട്ടു' ഗാനം ആസ്വദിക്കുന്നതിൻ്റെ വീഡിയോ വ്യാഴാഴ്‌ച പങ്കുവച്ചിരുന്നു. തുടർന്ന് താരത്തിൻ്റെ ഇന്ത്യൻ ആരാധകർ വലിയ സന്തോഷത്തിലായിരുന്നു. ഇന്ത്യയിൽ താരത്തിനുള്ള വലിയ ജനപ്രീതിയും, ഇന്ത്യൻ സംസ്‌കാരത്തോടും പാട്ടുകളോടും ഉള്ള അദ്ദേഹത്തിൻ്റെ ഇഷ്‌ടവും തൻ്റെ ഇന്ത്യൻ ആരാധകരിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം ലൈവിൽ ആരാധകരോട് നിങ്ങൾക്ക് ഈ ഗാനം ഏതാണെന്ന് മനസിലായോ എന്നു ചോദിച്ചാണ് താരം പാട്ടു പങ്കുവച്ചത്. ഗാനം തിരിച്ചറിഞ്ഞതോടെ ആരാധകരുടെ ആകാംക്ഷ അതിരു കടന്നു. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ലോക പ്രസിദ്ധ കൊറിയൻ പോപ്പ് ബാൻഡ് 'ബിടിഎസ്'ലെ ഗായകൻ നാട്ടു നാട്ടു ആസ്വദിക്കുന്നത് 'നാട്ടു നാട്ടു' ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ്.
ഷ്യോങ്കൂക്കിൻ്റെ വാക്കുകൾ: ഞാൻ ഈ അടുത്തായി ആർആർആർ സിനിമ കാണാനിടയായെന്നും, സിനിമയും സിനിമയിലെ ഗാനവും വളരെ രസകരമായിരുന്നെന്നും ഷ്യോങ്കൂക്ക് പറഞ്ഞു. തങ്ങളുടെ നാട്ടു നാട്ടു ഗാനം ആസ്വദിക്കുന്ന കൊറിയൻ ഗായകൻ്റെ പോസ്റ്റിന് പ്രതികരണവുമായി ആർആർആർ ടീം തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഷ്യോങ്കൂക്ക് ഗാനം ആസ്വദിക്കുന്ന വീഡിയോ പങ്കുവ്ച്ചു. 'ഷ്യോങ്കൂക്ക് നിങ്ങൾ 'നാട്ടു നാട്ടു' ഗാനം ആസ്വദിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. താങ്കളോടും, ബിട്ടിഎസ് ടീമിനോടും, സൗത്ത് കൊറിയ രാജ്യത്തോടുമുള്ള ഞങ്ങളുടെ സനേഹം ഞങ്ങൾ അറിയിക്കുന്നു' ആർആർആർ ടീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.