ന്യൂയോര്‍ക്ക്: ഹോളിവുഡ് ആക്ഷൻ താരം ബ്രൂസ് വില്ലിസിന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മറവി രോഗമെന്ന് റിപ്പോർട്ട്. താരത്തിന്‍റെ കുടുംബമാണ് ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയത്. ബ്രൂസ് വില്ലിസിന് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ രോഗമാണെന്നാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.
Bruce Willis diagnosed with untreatable dementia: വ്യാഴാഴ്‌ചയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ ആരോഗ്യ അവസ്ഥ വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയത്. രോഗാവസ്ഥയ്‌ക്ക് പിന്നാലെ താരം സിനിമയില്‍ നിന്നും വിരമിക്കുമെന്നും കുടുംബം അറിയിച്ചിരുന്നു. ബ്രൂസ് വില്ലിസ് സിനിമയില്‍ നിന്നും വിട്ട് നിന്നിട്ട് ഏകദേശം ഒരു വര്‍ഷമാകുന്നതായും കുടുംബം അറിയിച്ചു.
Bruce Willis diagnosed with Aphasia: കഴിഞ്ഞ മാര്‍ച്ചിലാണ് നടന് അഫെസിയ രോഗം സ്ഥിരീകരിച്ചത്. (ആശയ വിനിമയം നടത്തുന്ന രീതിയെ ബാധിക്കുന്ന ഒരു വൈകല്യമാണ് അഫെസിയ. ഇത് സംസാരത്തെയും എഴുതുന്ന രീതിയെയും ബാധിച്ചേക്കാം. തലയ്‌ക്ക് പരിക്കേല്‍ക്കുകയോ സ്‌ട്രോക്ക് ഉണ്ടാകുകയോ ശേഷം ഉടനെ പിടിപെടുന്ന അവസ്ഥയാണ് അഫെസിയ.)
Bruce Willis diagnosed with frontotemporal dementia:ബ്രൂസ് വില്ലിസിന് പ്രതിരോധിക്കാനാകാത്ത ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ രോഗമാണെന്ന് അറിയുന്നത് വേദനാജനകമെന്നാണ് കുടുംബം പറയുന്നത്. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ ശേഷം, ഏഴ് മുതല്‍ 13 വര്‍ഷം വരെയാണ് ഈ രോഗാവസ്ഥയിലുള്ള വ്യക്തിയുടെ ശരാശരി ആയുർ ദൈർഘ്യം.
Rumer Willis shares Instagram post about Bruce Willis: ഗവേഷണത്തിലൂടെയും ബോധവത്കരണത്തിലൂടെയും ഈ ക്രൂരമായ രോഗത്തിനുള്ള ചികിത്സ കണ്ടെത്താനാകുമെന്നാണ് ബ്രൂസിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. മാധ്യമ ശ്രദ്ധയിലൂടെ ഈ രോഗത്തിനുള്ള ചികിത്സയ്‌ക്കായി സഹായിക്കണമെന്നും താരത്തിന്‍റെ കുടുംബം അഭ്യര്‍ഥിച്ചു. ഇന്‍സ്‌റ്റഗ്രാമിലൂടെ മകള്‍ റൂമര്‍ വില്ലിസ് പിതാവിന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വില്ലിസ് കുടുംബത്തിലെ സ്‌ത്രീകളെ പ്രതിനിധീകരിച്ചാണ് മകള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.