ലണ്ടൻ:ഇന്ത്യൻ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും യു കെയുടെ സുരക്ഷ ഉപദേഷ്‌ടാവ് ടിം ബറോയും തമ്മിൽ നടന്ന ചർച്ചയിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യാപാരം, പ്രതിരോധം, തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സർക്കാരിന്‍റെ പൂർണ പിന്തുണ കൂടിക്കാഴ്‌ചയിൽ ഉറപ്പ് നൽകി. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതിനുള്ള ചുമതലയുള്ള യുകെ കാബിനറ്റ് ഓഫിസിലാണ് ഡോവലും ബാരോയും കൂടിക്കാഴ്‌ച നടത്തിയത്.
ഇന്ത്യ-യുകെ സുരക്ഷ ഉപദേഷ്‌ടാക്കളുടെ യോഗം; അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് - uk india nsa meeting
വ്യാപാരം, പ്രതിരോധം, തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്ന് ചർച്ചയിൽ ഉറപ്പ് നൽകിയതായും ഇന്ത്യന്‍ ഹൈക്കമ്മിഷൻ അറിയിച്ചു.

ഋഷി സുനക്
ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഋഷി സുനക് അതിഥിയായി എത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാപാരം, പ്രതിരോധം, എസ് ആന്‍റ് ടി എന്നീ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സർക്കാരിന്‍റെ പൂർണ പിന്തുണ നൽകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ ആഴത്തിൽ വിലമതിക്കുന്നു. ഉടൻ തന്നെ സർ ടിമ്മിന്‍റെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് ഇന്ത്യ ഹൈക്കമ്മിഷൻ ട്വിറ്ററിൽ കുറിച്ചു.