ന്യൂയോര്‍ക്ക് :യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ച് വിട്ട് ബ്രിട്ടനും അമേരിക്കയും. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് നടപടി. യെമനിലെ 12ലേറെ ഹൂതി വിമത കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം അഴിച്ച് വിട്ടിരിക്കുന്നത് (Houthi centers in Yemen).
ചരക്കുകപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേിരക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. നവംബര്‍ 19ന് ശേഷം 27 കപ്പലുകള്‍ക്കെതിരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഹൂതി ഭീകരര്‍ പിടിച്ചെടുത്തു. ചരക്കുകപ്പലുകള്‍ക്ക് നേരെ തൊമാഹ്വാക്ക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത് (US and Britain attacked Houthi centers in Yemen).
ലോജിസ്റ്റിക് ഹബ്ബുകള്‍, പ്രതിരോധ സംവിധാനങ്ങള്‍, ആയുധപ്പുരകള്‍ എന്നിവയാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിട്ടിരിക്കുന്നത്. ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അമേരിക്കയും ബ്രിട്ടനും ആദ്യമായാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേല്‍ യുദ്ധം ആരംഭിച്ച ശേഷമാണ് ഹൂതികള്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. ചെങ്കടലിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്നും കഴിഞ്ഞാഴ്‌ച ഇരുരാജ്യങ്ങളും ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു (US warning to Houthi).