ബെയ്ജിങ്:ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സ് വിമാന അപകടം പൈലറ്റുമാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് കണ്ടെത്തല്‍. തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക്ബോക്‌സ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സിന്‍റെ ബോയിങ് 737-800 വിമാനം ചൈനയുടെ ഗുആങ്സി പ്രവിശ്യയില്‍ തകര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 132 പേരും മരണപ്പെട്ടത്.
ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സ് വിമാന അപകടം: പൈലറ്റുമാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് കണ്ടെത്തല്‍ - ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സ് വിമാന അപകടം അന്വേഷണം
ബ്ലാക്ക്ബോക്‌സ് പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഈ വിമാന അപകടത്തില്‍ 132 പേരാണ് മരണപ്പെട്ടത്
![ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സ് വിമാന അപകടം: പൈലറ്റുമാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് കണ്ടെത്തല്‍ Black Box data suggests Chinese plane crash intentional China Eastern Airlines Flight data from the Black Box of the crashed China Eastern Airlines Media Reports Chinese Plane Crash New Delhi ചൈന ഈസ്‌റ്റേണ്‍ വിമാന അപകടം ചൈന ഈസ്‌റ്റേണ്‍ ഏയര്‍ലൈന്‍സ് വിമാന അപകടം അന്വേഷണം പൈലറ്റുമാര്‍ മനപൂര്‍വ മുണ്ടാക്കിയ വിമാന അപകടങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15315211-177-15315211-1652844667971.jpg)
വിമാനം മൂവായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു മണിക്കൂറില്‍ 832 കിലോമീറ്റര്‍ വേഗതയില്‍ താഴേക്ക് മൂക്ക് കുത്തി പതിക്കുന്നതെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റഡാര്‍24.കോമില്‍ നിന്നുള്ള വിവരം. തകര്‍ന്ന ഈ ബോയിങ് വിമാനം 2015 മുതലാണ് ചൈന ഈസ്‌റ്റേണിന്‍റെ ഭാഗമാകുന്നത്.
ഇരട്ട എന്‍ജിന്‍, സിങ്കിള്‍ ഏയിസിലിലുള്ള ഈ ബോയിങ് വിമാനം ആറ് മണിക്കൂര്‍ വരെ പറക്കുന്ന ദൂരങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വളരെ പേരുകേട്ടതാണ്. ഇതിനുമുമ്പ് ബോയിങ് 737-800 അപകടത്തില്‍ പെട്ടത് 2020 ജനുവരിയിലാണ്. ഇറാന്‍ സൈന്യം തെറ്റിദ്ധരിച്ച് യുക്രൈന്‍ ഇന്‍റര്‍നാഷണല്‍ ഏയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റിനെ വെടിവച്ചിടുകയായിരുന്നു. വിമാനത്തിലെ 176 ആളുകളും മരണപ്പെട്ടു.