കേരളം

kerala

ETV Bharat / international

പ്ലേ സ്‌റ്റോറിന് പണികിട്ടുമോ ; ഗൂഗിളിനെതിരെ അവിശ്വാസ വിചാരണക്കൊരുങ്ങി യുഎസ് ഫെഡറൽ കോടതി - google facing trial

Antitrust Trial Against Google : പ്ലേ സ്റ്റോറിലൂടെ ഗൂഗിൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന പരാതിയിലാണ് കോടതിയുടെ അവിശ്വാസ വിചാരണ. നാലാഴ്‌ച നീണ്ട വാദത്തിനിടെ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അടക്കമുള്ളവരെ വിചാരണ ചെയ്‌തിട്ടുണ്ട്

Antitrust Trial Against Google  ഗൂഗിളിനെതിരെ അവിശ്വാസ വിചാരണ  യുഎസ് ഫെഡറൽ കോടതി  Android App Store Payments  US Court against google  google facing anti trust trial  epic games vs google  google play store payments  google facing trial  epic games against google
Antitrust Trial Against Google To Be Handed Off To Jury To Decide

By ETV Bharat Kerala Team

Published : Dec 11, 2023, 6:13 PM IST

സാൻ ഫ്രാൻസിസ്കോ :ടെക് ഭീമനായ ഗൂഗിളിനെതിരെ അവിശ്വാസ വിചാരണയ്‌ക്കൊരുങ്ങി അമേരിക്കൻ ഫെഡറൽ കോടതി ( Antitrust Trial Against Google To Be Handed Off To Jury To Decide). ആൻഡ്രോയ്‌ഡ് ആപ്പ് സ്‌റ്റോറിൽ (Android App Store) നിന്ന് ലാഭമുണ്ടാക്കാനുള്ള ഗൂഗിളിന്‍റെ ശ്രമങ്ങൾ ഉപഭോക്താക്കളെ അന്യായമായി ചൂഷണം ചെയ്‌താണെന്നും, ഇത് പുതിയ കണ്ടെത്തലുകളെ തടയുകയാണെന്നുമുള്ള പരാതിയിലാണ് നടപടി. ജനപ്രിയ വീഡിയോ ഗെയിമായ ഫോർട്ട് നൈറ്റിന്‍റെ (Fortnite Battle Royale) നിർമാതാക്കളായ എപ്പിക് ഗെയിംസാണ് (Epic Games) മൂന്ന് വർഷം മുന്‍പ് ഗൂഗിളിനെതിരെ പരാതി നൽകിയത്.

സാൻ ഫ്രാൻസിസ്കോയിലെ കോടതിയില്‍ ഒൻപതംഗ ജൂറി തെളിവുകൾ പരിശോധിക്കുന്ന നടപടിയിലേക്ക് കടക്കാനിരിക്കെ വാദിഭാഗവും പ്രതിഭാഗവും ഇന്ന് അവസാനഘട്ട വാദങ്ങൾ ഉന്നയിക്കും. നാലാഴ്‌ച നീണ്ട വാദത്തിനിടെ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ (Google CEO Sundar Pichai), എപിക് സിഇഒ ടിം സ്വീനി (Epic CEO Tim Sweeney) എന്നിവരെയടക്കം കോടതി വിചാരണ ചെയ്‌തു.

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആപ്പുകൾ വാങ്ങാൻ തങ്ങളുടെ പ്രത്യക പേയ്മെന്‍റ് സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ ഗൂഗിൾ തങ്ങളുടെ ആൻഡ്രോയ്‌ഡ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് എപിക് സിഇഒ ടിം സ്വീനി ആരോപിക്കുന്നു. ആപ്പിൾ അതിന്‍റെ ഐഫോൺ ആപ്പ് സ്‌റ്റോറിൽ ചെയ്യുന്നത് പോലെ, ആപ്പുകൾക്കുള്ളിൽ നടക്കുന്ന ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ഗൂഗിൾ 15-30 ശതമാനം കമ്മീഷൻ ശേഖരിക്കുന്നു, ഇതിലൂടെ ഗൂഗിൾ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ലാഭം ഉണ്ടാക്കുന്നതായും ടിം സ്വീനി ആക്ഷേപം ഉന്നയിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ ഗൂഗിൾ തങ്ങൾ ആൻഡ്രോയ്‌ഡ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ ചെലവഴിച്ച നിക്ഷേപം തിരിച്ചുപിടിക്കാനുള്ള മാർഗം മാത്രമാണ് കമ്മീഷൻ എന്ന് ചൂണ്ടിക്കാട്ടി. 2007 മുതൽ ഐഫോണിനെതിരെ മത്സരിക്കാൻ മറ്റ് ഫോൺ നിർമാതാക്കൾക്ക് കമ്പനി, ആൻഡ്രോയ്‌ഡ് സംവിധാനം നൽകിവരികയാണ്. സാംസങ്‌ അവരുടെ ആൻഡ്രോയ്‌ഡ് ഫോണുകളിൽ നൽകുന്ന അവരുടേതായ ആപ് സ്‌റ്റോര്‍ ഇത് ഒരു സ്വതന്ത്ര വിപണിയാണ് എന്നതിന്‍റെ തെളിവാണെന്നും ഗൂഗിൾ വാദിച്ചു.

എന്നാൽ ഈ വാദം തളളിയ എപ്പിക്, പ്ലേ സ്‌റ്റോര്‍ അല്ലാത്ത മറ്റ് ആപ് സ്റ്റോറുകളെ ഗൂഗിള്‍ സ്വാഗതം ചെയ്യുന്നത് കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ എതിരാളികൾ പ്ലേ സ്റ്റോറിന് ബദലായി ആപ്പ് സ്റ്റോറുകൾ തുറക്കാതിരിക്കാൻ ഗൂഗിൾ ചില കമ്പനികൾക്ക് നൂറുകണക്കിന് ബില്യൺ ഡോളർ നൽകിയത് ഇതിന്‍റെ ഉദാഹരണമായി എപ്പിക് ഉയർത്തിക്കാട്ടി.

Also Read:Google Paying To Apple പ്രതിവർഷം ആപ്പിളിന് ഗൂഗിൾ നൽകുന്നത് ഒന്നര ലക്ഷം കോടി, എന്തിന് ?

അതേസമയം ഈ കേസിൽ യുഎസ് ഫെഡറൽ കോടതി സ്വീകരിക്കുന്ന നിലപാട് ആഗോള സ്‌മാർട്ഫോൺ വിപണിയെ തന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. കോടതി പുറപ്പെടുവിക്കുന്ന വിധി സ്‌മാർട്ട് ഫോണുകളിലെ ആപ്പ് വിപണിയുടെ ഭാവി തീരുമാനിക്കുന്നതാകുമെന്ന് കരുതപ്പെടുന്നു. നിലവിൽ ഗൂഗിളിന്‍റെ ആൻഡ്രോയ്‌ഡും ആപ്പിളിന്‍റെ ഐഒഎസുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്ർ‌മാട്ഫോൺ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾ. ആൻഡ്രോയ്‌ഡിൽ പ്ലേ സ്‌റ്റോറിലൂടെയും ഐഒഎസിൽ ആപ് സ്‌റ്റോറിലൂടെയുമാണ് പ്രധാനമായും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യപ്പെടുന്നത്. ആപ്ലിക്കേഷനുകൾ വഴി കോടിക്കണക്കിന് ബില്യൺ ഡോളറാണ് ഗൂഗിളും ആപ്പിളും നേടുന്നത്.

ABOUT THE AUTHOR

...view details