കാൻബെറ:ഓസ്‌ട്രേലിയയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് സത്യപ്രതിജ്ഞ ചെയ്‌തു. ജപ്പാനില്‍ നടക്കുന്ന നാലമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുന്‍പായാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ശനിയാഴ്‌ച നടന്ന തെരെഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ 31-മത് പ്രധാനമന്ത്രിയായി ആല്‍ബനീസ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ, ആളുകളെ ഒരുമിച്ച് കൊണ്ട് വരാനും ഓസ്‌ട്രേലിയൻ ജനതയെപ്പോലെ ധൈര്യവും കഠിനാധ്വാനവും കരുതലും ഉള്ള ഒരു സർക്കാരിനെ നയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും സത്യപ്രതിജ്ഞയ്‌ക്ക ശേഷം ആല്‍ബനീസ് ട്വിറ്ററിലൂടെ അറിയിച്ചു.