ഹോങ്കോങ് (ചൈന): ഭൂമിയിൽ മനുഷ്യരേക്കാൾ കൂടുതൽ ഉറുമ്പുകൾ ജീവിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് എടുക്കാനാവാറില്ല. ഇവ എത്രത്തോളം ഭൂമിയിൽ ഉണ്ടെന്ന് ആർക്കുമറിയില്ല. ഉറുമ്പുകളെ എണ്ണിനോക്കുക അസാധ്യമാണെന്ന് കരുതിയിരിക്കെ ആ ധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഹോങ്കോങ്ങിൽ നിന്നുള്ള ചില ഗവേഷകർ.
ഉറുമ്പുകളെ എണ്ണാം: കണക്കുകൾ പുറത്തുവിട്ട് ഹോങ്കോങിൽ നിന്നുളള ഗവേഷകർ - ഉറുമ്പുകളെ എണ്ണാം
489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
![ഉറുമ്പുകളെ എണ്ണാം: കണക്കുകൾ പുറത്തുവിട്ട് ഹോങ്കോങിൽ നിന്നുളള ഗവേഷകർ Ant Population In World ഉറുമ്പുകളുടെ എണ്ണം ഉറുമ്പുകളെ എണ്ണി ഹോങ്കോംഗ് ഗവേഷകർ biomass of ants on the globe 20 quadrillion ants on Earth number of ants on earth international news അന്താരാഷ്‌ട്ര വാർത്തകൾ ഇരുപത് ക്വാഡ്രില്യൺ ഉറുമ്പുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16432782-thumbnail-3x2-ur.jpg)
ഉറുമ്പുകളെ എണ്ണുന്ന വലിയൊരു സാഹസികതക്കാണ് ഈ ഗവേഷകർ തുടക്കമിട്ടത്. 489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000 അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇവയുടെ സാന്ദ്രത കണക്കിലെടുക്കുമ്പോൾ കൃത്യമായ കണക്ക് പറയാനാകില്ലെന്ന് ഗവേഷക സംഘം പറഞ്ഞു.
ഈ കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രൊസീഡിങ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഉറുമ്പുകളുടെ ജൈവാംശം(Biomass) 12 ദശലക്ഷം ടൺ ആണെന്നും ഗവേഷകർ പറഞ്ഞു. വനത്തിൽ വസിക്കുന്ന പക്ഷികളുടെയും സസ്‌തനികളുടെയും ആകെ ഭാരം ഏകദേശം 2 ദശലക്ഷം ടൺ മാത്രമാണ് എന്നും പറയപ്പെടുന്നു