അങ്കാറ:മധ്യ തുർക്കി മേഖലയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍ററിനെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം മധ്യേഷ്യൻ രാജ്യത്തെ നടുക്കുന്ന നാലാമത്തെ ഭൂചലനമാണിത്.
തുർക്കിയിൽ വീണ്ടും ഭൂചലനം; തീവ്രത 5.6 രേഖപ്പെടുത്തി
സംഭവസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിയാളുകൾ കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടിക്കുന്നതായാണ് വിവരം.
തുർക്കി
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റെക്‌ടർ സ്കെയിലിൽ 4.0 അല്ലെങ്കിൽ അതിൽ കൂടുതലുള്ള 100 തുടർചലനങ്ങൾ ഉണ്ടായി.
Also read:തകർന്നടിഞ്ഞ് തുർക്കിയും സിറിയയും; മരണം 4,000 കടന്നു