കേരളം

kerala

ETV Bharat / international

നേപ്പാളിൽ വീണ്ടും ഭൂചലനം; 3.6 തീവ്രത, വെള്ളിയാഴ്ചത്തെ ഭൂചലനത്തിൽ മരിച്ചത് 157 പേർ - Another Earthquake Nepal

Earthquake In Nepal : 4.2 തീവ്രത രേഖപ്പെടുത്തി ശനിയാഴ്‌ച നേപ്പാളിലുണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് തുടർച്ചയായി ഭൂചലനമുണ്ടായത്.

Nepal earthquake of 3 6 magnitude strikes In Nepal Another earthquake In Nepal earthquake 3 6 magnitude strikesearthquake നേപ്പാളിൽ വീണ്ടും ഭൂചലനം 3 6 തീവ്രത രേഖപ്പെടുത്തി റിക്‌ടർ സ്‌കെയിലിൽ 3 6 തീവ്രത റിക്‌ടർ സ്‌കെയിലിൽ 6 4 തീവ്രത ഭൂചലനം വെളളിയാഴ്‌ച ഉണ്ടായ ഭൂചലനം Nepal earthquake Another Earthquake Nepal Earthquake Nepal
Another earthquake In Nepal

By ETV Bharat Kerala Team

Published : Nov 5, 2023, 8:42 AM IST

കാഠ്‌മണ്ഡു [നേപ്പാൾ]: നേപ്പാളിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കാഠ്‌മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനലമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു (Another Earthquake Of 3.6 Magnitude Strikes In Nepal).

അതേസമയം, വെളളിയാഴ്‌ച അർധരാത്രിയോടെ റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 157 പേരുടെ ജീവനെടുത്തിരുന്നു. 9,000-ത്തോളം പേർ കൊല്ലപ്പെടുകയും 22,000-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാളിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണ് വെള്ളിയാഴ്‌ച രാത്രി 11:47 ന് രേഖപ്പെടുത്തിയത്.

നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ശനിയാഴ്‌ച 10 കിലോമീറ്റര്‍ ആഴത്തിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3:40 ന് ജജർകോട്ട് ജില്ലയിലാണ് തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയത്.

റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയിരുന്ന ഈ ഭൂചലത്തിന്‍റെ പ്രഭവകേന്ദ്രം റമിദണ്ഡ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രിയുണ്ടായ ഭൂചലനത്തിന്‍റെ തുടർചലനമായിരുന്നു ഈ ഭൂചലനമെന്നും ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ, നാശനഷ്‌ടങ്ങൾ ഏറ്റുപറഞ്ഞ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഹെലികോപ്റ്ററുകൾ വഴി രക്ഷാപ്രവർത്തനം നടത്താൻ സർക്കാർ നേപ്പാൾ ആർമി, നേപ്പാളി സെന്‍റിനൽ, സായുധ പൊലീസ് സേന എന്നിവരെ സജ്ജീകരിച്ചിരുന്നു. സമീപ ജില്ലകളിൽ നിന്ന് അവശ്യ മെഡിക്കൽ സപ്ലൈകൾ സജ്ജീകരിച്ച് ആരോഗ്യ പ്രവർത്തകരെ അതിവേഗം വിന്യസിച്ചുവരികയാണ്.

ALSO READ:നേപ്പാളിൽ ശക്തമായ ഭൂചലനം : 129 മരണം, നിരവധി പേർക്ക് പരിക്ക്, സഹായഹസ്‌തവുമായി ഇന്ത്യ

"ഭൂകമ്പ ബാധിത പ്രദേശത്ത് വളരെയധികം നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു, ആയിരക്കണക്കിന് വീടുകൾ തകർന്നു, ഞങ്ങളുടെ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ നേപ്പാൾ സൈന്യത്തേയും സെന്‍റിനലിനേയും വിന്യസിച്ചിട്ടുണ്ട്. സായുധ പൊലീസ് പരിക്കേറ്റവരെ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളിൽ ആശുപത്രികളിലെത്തിക്കാനുള്ള ഉത്തരവാദിത്തം സൈന്യത്തിന് നൽകിയിട്ടുണ്ട്," നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഈ ദുരിതപൂർണമായ ഘട്ടത്തിൽ നേപ്പാളിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭ ഭൂകമ്പത്തെത്തുടർന്ന്, നേപ്പാളിലുള്ള ഇന്ത്യക്കാർക്കായി ഇന്ത്യ അടിയന്തരമായി ബന്ധപ്പെടുന്നതിനായി നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിന് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തിരുന്നു. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം ഭൂകമ്പത്തിന്‍റെ ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

ALSO READ:Afghanistan Earthquake Death Toll : അഫ്‌ഗാനിസ്ഥാനിലെ ഭൂചലനം : മരണസംഖ്യ 2000 കടന്നു, 465 വീടുകൾ തകർന്നു, നാശം വിതച്ചത് 6 ഗ്രാമങ്ങളിൽ

ABOUT THE AUTHOR

...view details