കേരളം

kerala

ETV Bharat / international

'മക്കളെയും തന്നേയും മർദിച്ചു': ബ്രാഡ് പിറ്റിനെതിരെ വെളിപ്പെടുത്തലുമായി ആഞ്ജലീന ജോളി - Brad Pitt abuse allegations

2016 ലെ ഒരു വിമാനയാത്രക്കിടയിൽ ബ്രാഡ് തങ്ങളുടെ മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളെ മർദിക്കുകയും ഇത് തടയാൻ ശ്രമിച്ച തന്നെ ഉപദ്രവിക്കുകയും ശരീരത്തിൽ ബിയർ ഒഴിക്കുകയും ചെയ്‌തെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ

Jolie details Brad Pitt abuse allegations in court filing  Angelina Jolie details Brad Pitt abuse allegations  ബ്രാഡ് പിറ്റിനെതിരെ വെളിപ്പെടുത്തലുമായി ആഞ്ജലീന  ആഞ്ജലീന ജോളി  ബ്രാഡ് പിറ്റ്  വിമാനയാത്രക്കിടയിൽ മർദിച്ചു  ആഞ്ജലീന വിവാഹമോചനം  ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും  Angelina Jolie  Brad Pitt  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  malayalam news  international news  Brad Pitt abuse allegations  താരത്തിന്‍റെ വെളിപ്പെടുത്തൽ
'മക്കളേയും തന്നേയും മർദിച്ചു': ബ്രാഡ് പിറ്റിനെതിരെ വെളിപ്പെടുത്തലുമായി ആഞ്ജലീന ജോളി

By

Published : Oct 5, 2022, 2:08 PM IST

ലോസ്‌ ഏഞ്ചൽസ്: ഹോളീവുഡ് താരം ആഞ്ജലീന ജോളിയേയും മക്കളെയും നടനും മുൻ ഭർത്താവുമായ ബ്രാഡ് പിറ്റ് ഉപദ്രവിച്ചതായി പരാതി. 2016ലെ ഒരു വിമാനയാത്രക്കിടയിൽ ബ്രാഡ് തങ്ങളുടെ മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളെ മർദിക്കുകയും ഇത് തടയാൻ ശ്രമിച്ച തന്നെ ഉപദ്രവിക്കുകയും ശരീരത്തിൽ ബിയർ ഒഴിക്കുകയും ചെയ്‌തെന്ന താരത്തിന്‍റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇരുവരുടേയും ഉടമസ്ഥതയിൽ ഉള്ള വൈനറിയുടെ വിൽപ്പനാവകാശത്തെ ചൊല്ലി കോടതിയിൽ നൽകിയ പരാതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

എന്നാൽ ആഞ്ജലീനയുടെ ആരോപണങ്ങൾ ബ്രാഡിന്‍റെ അഭിഭാഷകൻ നിഷേധിച്ചു. സംഭവത്തിൽ അന്ന് ഫെഡറർ അധികാരികൾ അന്വേഷണം നടത്തിയെങ്കിലും ബ്രാഡിനെതിരെ നടപടി ആവശ്യമില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിചാരണക്ക് ശേഷം പിറ്റിന് കുട്ടികളുടെ സംരക്ഷണത്തിന്‍റെ പകുതി അവകാശം നൽകിയിരുന്നു.

എന്നാൽ ഇതിനെതിരെ ആഞ്ജലീന കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ഈ ഉത്തരവ് അപ്പീൽ കോടതി റദ്ദാക്കി. ഓസ്‌കാർ ജേതാക്കളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 12 വർഷക്കാലം ഹോളീവുഡിലെ പ്രമുഖരായ ദമ്പതികളായിരുന്നു. ഇവർക്ക് എട്ടിനും 15 നും ഇടയിൽ പ്രായമുള്ള ആറ് മക്കളുണ്ട്.

2016 ൽ വിമാനത്തിനുള്ളിൽ നടന്ന പീഡനത്തിന് ശേഷമാണ് ആഞ്ജലീന വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. പിന്നീട് താരങ്ങളുടെ വിവാഹമോചനവും കുട്ടികൾക്കായുള്ള നിയമപോരാട്ടവും വർഷങ്ങളോളം ചർച്ച ചെയ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് ഇരുവരും ഒന്നിച്ച് വാങ്ങിയ വൈനറി ഒരാളുടെ സമ്മതമില്ലാതെ മറ്റൊരാൾക്ക് വിൽക്കാൻ പാടില്ലെന്ന ധാരണയിൽ സ്വന്തമാക്കിയതായിരുന്നു.

എന്നാൽ ബ്രാഡിന്‍റെ അനുവാദമില്ലാതെ ആഞ്ജലീന മറ്റൊരു സ്ഥാപനത്തിന് വിൽക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇപ്പോൾ വാദങ്ങൾ നടക്കുന്നത്.

ABOUT THE AUTHOR

...view details