ന്യൂഡല്‍ഹി :യുദ്ധക്കെടുതിയില്‍ തകര്‍ന്ന യുക്രൈന്‍റെ സൈനികര്‍ക്ക് ആയുധപരിശീലനം നല്‍കാനൊരുങ്ങി യു.എസ് സൈനികര്‍. യുക്രൈന്‍ മുമ്പോന്നും ഇല്ലാത്ത തരത്തില്‍ സൈനികമായും സാമ്പത്തികമായും തകര്‍ന്നിരിക്കുമ്പോഴാണ് റഷ്യക്കെതിരെ അമേരിക്കയുടെ കരുനീക്കം.
സൈനികര്‍ക്ക് നൂതന ആയുധങ്ങള്‍ നല്‍കാനും അവ പ്രവര്‍ത്തിപ്പിക്കുന്നത് പരിചയപ്പെടുത്താനുമാണ് അമേരിക്ക നീക്കം നടത്തുന്നത്. നിരവധി ആയുധങ്ങളാണ് യുക്രൈന്‍ സൈനികര്‍ക്ക് അമേരിക്ക എത്തിച്ച് നല്‍കുന്നത്. 8000 മില്യണ്‍ യു.എസ് ഡോളറിന്‍റെ ആയുധങ്ങളാണ് അമേരിക്ക യുക്രൈന് നല്‍കുക.
ഇതില്‍ 18-55 എം.എം ഹോവിറ്റ്‌സർ, 40,000 പീരങ്കികള്‍, ആളില്ലാ തീരദേശ പ്രതിരോധ കപ്പലുകൾ, കൗണ്ടർ ആർട്ടിലറി റഡാറുകൾ, ജാവൽ 500 മിസൈൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും. ഡ്രോണുകള്‍ അടക്കമുള്ള നൂതന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
Also Read: 'അവര്‍ 5 ദിവസം നിശ്ചയിച്ചു, ഞങ്ങള്‍ 50 ദിവസം പിടിച്ചു നിന്നു': റഷ്യൻ അധിനിവേശത്തെ അതിജീവിച്ച യുക്രൈൻ
800 കവചിത ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽഡ് വാഹനങ്ങൾ, 11 എംഐ-17 ഹെലികോപ്ടറുകൾ എന്നിവ ഇതിനകം യുക്രൈന് അമേരിക്ക നല്‍കി. 2013ൽ റഷ്യയിൽ നിന്ന് 30 മീഡിയം ലിഫ്റ്റ്, അറ്റാക്ക് എംഐ-17 ഹെലികോപ്ടറുകൾ യുഎസ് വാങ്ങിയിരുന്നു. ഈ ഹെലികോപ്റ്ററുകൾ അഫ്ഗാനിസ്ഥാനിലെ ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന ഉയരമുള്ള പ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാണ് നിലവില്‍ യുക്രൈന് നല്‍കിയത്.
ലേസർ റേഞ്ച് ഫൈൻഡറുകൾ, സ്ഫോടകവസ്തുക്കൾ, രാസ, ജൈവ, ആണവ ആക്രമണങ്ങൾക്കെതിരായ സംരക്ഷണ ഉപകരണങ്ങൾ എന്നിവയും നല്‍കുന്നുണ്ട്. പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറയുന്നതനുസരിച്ച്, യുക്രേനിയൻ സൈനികരുടെ ഒരു തെരഞ്ഞെടുത്ത സംഘം ഉടൻ തന്നെ പരിശീലനത്തിനായി തിരിക്കും. യുഎസ് സൈനിക ഇൻസ്ട്രക്ടർമാരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇവര്‍ മടങ്ങി എത്തിയ ശേഷം സേനയ്ക്ക് പുതിയ തന്ത്രങ്ങളില്‍ പരിശീലനം നല്‍കും.
എവിടെ നിന്നാണ് പരിശീലനം എന്നറിയില്ലെങ്കിലും ഒന്നിലേറെ സ്ഥലങ്ങള്‍ ഇതിനായി സജ്ജീകരിച്ചതായാണ് വിവരം. റഷ്യന്‍ ആയുധങ്ങളേയും സൈനികരേയും എതിര്‍ക്കാന്‍ യുക്രൈന്‍ സൈന്യത്തെ പ്രാപ്തരാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.