സിയാറ്റിൽ : ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യാത്രക്കാരുടെ പരാതിയില്‍ കേസെടുത്തു (Off-duty pilot tried to disable plane engines). വാഷിങ്‌ടൺ സ്റ്റേറ്റിൽ നിന്ന് കോക്ക്പിറ്റിൽ സവാരി നടത്തുന്നതിനിടെ ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് യാത്രക്കാർ കൊടുത്ത പരാതിയുടെ ആടിസ്ഥാനത്തിലാണ് അലാസ്‌ക എയർലൈൻസിനെതിരെ കേസെടുത്തത് (Alaska Airlines sued).
അലാസ്‌കയിലെ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സൺ (44) എഞ്ചിനിന്‍റെ ഹാന്‍ഡിലുകള്‍ വലിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. അലാസ്‌കയുടെ അനുബന്ധ സ്ഥാപനമായ ഹൊറൈസൺ എയറിന്‍റെ (Horizon Air flight) കീഴിലുള്ള ഫ്ലൈറ്റ് 2059 ലെ പൈലറ്റുമാർ പെട്ടെന്ന് എമേഴ്‌സനെ (Joseph David Emerson) കീഴ്പെടുത്തിയതിനെ തുടർന്ന് സുരക്ഷിതമായി ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് തിരിച്ചുവിട്ടു.
ഫ്ലൈറ്റ് അറ്റൻഡന്‍റ് അടിയന്തര സാഹചര്യമുണ്ടെന്നും വിമാനം ഉടൻ ലാൻഡ് ചെയ്യേണ്ടതുണ്ടെന്നും അറിയിക്കുന്നത് വരെ ഒന്നും സംഭവിക്കുന്നതായി ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു. വിഷാദവും ഉറക്കക്കുറവും മൂലം ബുദ്ധിമുട്ടുന്ന പൈലറ്റിനെ കോക്‌പിറ്റിൽ കയറ്റാൻ പാടില്ലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു.
ഓരോ പൈലറ്റും പറക്കാനുള്ള ശരിയായ മാനസികാവസ്ഥയിലാണ് എന്ന അനുമാനത്തെ വെല്ലുവിളിക്കാൻ ഓരോ ഫ്ലൈറ്റിന് മുമ്പും ലളിതവും ന്യായയുക്തവുമായ നടപടികൾ എയർലൈനുകൾക്ക് എടുക്കാം എന്ന് വ്യോമയാന പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ഡാനിയൽ ലോറൻസ് പ്രസ്‌താവനയിൽ പറഞ്ഞു. തന്‍റെ മാനസികാരോഗ്യം മോശമായിരുന്നതിനാൽ അടുത്തിടെ സൈക്കഡെലിക് മഷ്‌റൂം (psychedelic mushrooms) കഴിച്ചതായി എമേഴ്‌സൺ പൊലീസിനോട് പറഞ്ഞിരുന്നു. ഫ്ലൈറ്റ് ക്രൂവിൽ ഇടപെട്ടതിന് ഫെഡറൽ കുറ്റം ചുമത്തി അവസാന വിചാരണ നേരിടും.