ഇസ്‌ലാമാബാദ്:അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും വിളിച്ചുവരുത്താന്‍ പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി തീരുമാനം. കേസിലെ മറ്റ് ആറ് പ്രതികള്‍ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് കോടതിപുറപ്പെടുവിച്ചു. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍എബി (National Accountability Bureau (NAB) കഴിഞ്ഞയാഴ്‌ചയാണ് ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്‌ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത് (Al-Qadir Trust case).
വ്യവസായിയായ മാലിക് റിയാസ് ഹുസൈന്‍, മകന്‍ അലി റിയാസ്, ബുഷ്‌റ ബീബിയുടെ സുഹൃത്ത് ഫര്‍ഹത്ത് ഷഹ്‌സാദി, പ്രധാനമന്ത്രി മിര്‍സ ഷഹ്‌സാദ് അക്‌ബര്‍, സുല്‍ഫി ബുഖാരി എന്നിവരുടെ പിഎമാര്‍, അഭിഭാഷകനായ സിയാവുല്‍ മുസ്‌തഫ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍. ഇതിന് പിന്നാലെ കേസില്‍ കുറ്റാരോപിതരായവരോട് കോടതിയല്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള അക്കൗണ്ടബിലിറ്റി കോടതി നമ്പര്‍ 1 ജഡ്‌ജി മുഹമ്മദ് ബഷീർ ഉത്തരവ് (Former Prime Minister Imran Khan) നല്‍കി.
അതേസമയം നിലവില്‍ 71 കാരനായ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ് (Adiala Jail in Rawalpindi). കേസിന്‍റെ അടുത്ത ഹിയറിങ്ങില്‍ ഇമ്രാന്‍ ഖാനെ ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. കേസില്‍ ഇമ്രാന്‍ ഖാന്‍റെ ഭാര്യ ബുഷ്‌റ ബീബി നേരത്തെ ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. അതേസമയം നവംബര്‍ 14ന് നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് കേസിന്‍റെ അടുത്ത ഹിയറിങ് അഡിയാല ജയിലില്‍ നടത്തുമെന്നും ജഡ്‌ജി പറഞ്ഞു.
ഇമ്രാന്‍ ഖാനും ഭാര്യക്കും എതിരെയുള്ള കേസ്: പാകിസ്ഥാനില്‍ സ്ഥാപിച്ച അല്‍ ഖാദിര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കേസാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. സര്‍വ്വകലാശാല സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും ചേര്‍ന്ന് ഒരു ട്രസ്റ്റിന് രൂപം നല്‍കി. ഇരുവരുടെയും അടുത്ത അനുയായികളായിരുന്നു ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ (Imran Khan and Bushra Bibi).