കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും ഉൾപ്പെടുന്നതായി ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. 110 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കാബൂൾ ചാവേറാക്രമണം: മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും - ചാവേറാക്രമണം
പടിഞ്ഞാറൻ കാബൂളിന്‍റെ സമീപപ്രദേശത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ സർവകലാശാല പ്രവേശന പരീക്ഷ നടന്ന ഹാളിൽ വെള്ളിയാഴ്‌ച രാവിലെയാണ് ചാവേർ ആക്രമണം നടന്നത്.
കാബൂൾ ചാവേറാക്രമണം: മരണസംഖ്യ 53 ആയി, കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും
പടിഞ്ഞാറൻ കാബൂളിന്‍റെ സമീപപ്രദേശത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ സർവകലാശാല പ്രവേശന പരീക്ഷ നടന്ന ഹാളിൽ വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) രാവിലെയാണ് ചാവേർ ആക്രമണം നടന്നത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.