കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ 842 പേർക്ക് കൂടി കൊവിഡ്‌ - പാക് കൊവിഡ്‌

രാജ്യത്തെ ആകെ കൊവിഡ്‌ ബാധിതരുടെ എണ്ണം 283,487. രോഗമുക്തി നേടിയവർ 259,604.

1
1

By

Published : Aug 8, 2020, 4:33 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ 842 കൊവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ്‌ ബാധിതരുടെ എണ്ണം 283,487 ആയി ഉയർന്നു. 14 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 6,068 ആയി. 259,604 പേർ രോഗമുക്തി നേടിയപ്പോൾ 801 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സിന്ധിൽ 123,246, പഞ്ചാബിൽ 94,223, ഖൈബർ-പഖ്തുൻഖ്വയിൽ 34,539, ഇസ്ലാമാബാദിൽ 15,214, ബലൂചിസ്ഥാനിൽ 11,835, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 2,301, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 2,129 കേസുകൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 24,366 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ആകെ 2,103,699 പരിശോധനകൾ നടത്തിക്കഴിഞ്ഞു.

ABOUT THE AUTHOR

...view details