ബീജിങ്:ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ച സംഭവത്തിൽ 9 പേർ അറസ്‌റ്റിൽ. കെട്ടിടത്തിലെ നിർമാണ ചട്ടങ്ങള്‍ ലംഘിച്ചത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറസ്‌റ്റ്. കെട്ടിട ഉടമ, ഡിസൈനിന്‍റെയും നിർമാണത്തിന്‍റെയും ചുമതലയുള്ള മൂന്ന് പേർ, കെട്ടിടത്തിന്‍റെ സുരക്ഷ വിലയിരുത്തൽ നടത്തിയ അഞ്ചുപേർ എന്നിവരാണ് അറസ്റ്റിലായത്.
ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ച സംഭവം; 9 പേർ അറസ്‌റ്റിൽ
ഏപ്രിൽ 29നാണ് മധ്യ ചൈനയിൽ 6 നില കെട്ടിടം തകർന്ന് വീണത്
ഏപ്രിൽ 29നാണ് മധ്യ ചൈനയിൽ 6 നില കെട്ടിടം തകർന്ന് വീണത്. 53 പേർക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് അവിശിഷ്‌ടങ്ങള്‍ക്കിടയിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായും പുറത്തെത്തിക്കാനായത്.
സമീപ വർഷങ്ങളിലായി കെട്ടിടം തകർന്നുണ്ടായ അപകടങ്ങളുടെ എണ്ണം ചൈനയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തിൽ പരിശോധനകള്‍ കൂടുതൽ കർശനമാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി അധിക നിലകൾ ഘടിപ്പിക്കുന്നതും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങള്‍ വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.