മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയിലെ ജയിലിനുള്ളിൽ പുറത്തുനിന്നെത്തിയ സംഘം വെടിയുതിര്‍ത്തു. സംഭവത്തിൽ 10 സുരക്ഷ ഉദ്യോഗസ്ഥരും 4 തടവുകാരും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. വെടിവയ്‌പ്പിനിടെ 24 തടവുകാർ ജയിൽ ചാടി. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു.
മെക്‌സിക്കോയിലെ ജയിലിനുള്ളിൽ വെടിവയ്‌പ്പ്; 14 പേർ കൊല്ലപ്പെട്ടു - മെക്‌സിക്കോ സിറ്റി
10 സുരക്ഷ ഉദ്യോഗസ്ഥരും 4 തടവുകാരും വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. 13 പേർക്ക് പരിക്കേൽക്കുകയും 24 പേർ ജയിൽ ചാടുകയും ചെയ്‌തു.

വെടിവയ്‌പ്പ്
ഞായറാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കവചിത വാഹനങ്ങളിൽ തോക്ക് ധരിച്ചെത്തിയ സംഘം സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയിലിന്‍റെ നിയന്ത്രണം സുരക്ഷ സേന തിരിച്ചുപിടിച്ചുവെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ അറിയിച്ചു.