റിയാദ്: യമന്‍റെ അന്താരാഷ്‌ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ ചൊവ്വാഴ്‌ച തെക്കന്‍ വിഘടനവാദികളുമായി കരാര്‍ ഒപ്പ് വെക്കും. രാജ്യത്ത് അധികകാലമായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ സംഘര്‍ഷം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് കരാര്‍ ഒപ്പ് വെക്കുന്നതെന്ന് യമനും സൗദി വൃത്തങ്ങളും അറിയിച്ചു.
വിഘടനവാദികളുമായി കരാറുണ്ടാക്കാന്‍ യമന്‍ സര്‍ക്കാര്‍ - റിയാദ്
ആഭ്യന്തര യുദ്ധം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
റിയാദ് കരാറിന്‍റെ ഔദ്യോഗികമായ ഒപ്പ് വെക്കല്‍ ചടങ്ങ് ചെവ്വാഴ്‌ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെയും യമനി പ്രസിഡന്‍റ് അബേദ്രാബോ മന്‍സൂര്‍ ഹാദിയുടെയും സാന്നിധ്യത്തില്‍ ചെവ്വാഴ്‌ച നടക്കുമെന്ന് യമനി വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി മുമ്മര്‍ അല്‍ ഇര്‍യാനി ട്വിറ്ററില്‍ വ്യക്തമാക്കി. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്‌ദ് അല്‍ നഹ്‌യാന്‍ യുഎഇയെ പ്രതിനിധീകരിക്കുമെന്ന് സൗദി പ്രതിനിധി അറിയിച്ചു.
രാജ്യം രണ്ടായി പിളരുമെന്ന് ഹൂതിക്കെതിരെ വര്‍ഷങ്ങളായി ഒറ്റക്കെട്ടായി പോരാടുകയായിരുന്ന വിഘടനവാദികളും സര്‍ക്കാര്‍ അനുകൂലികളും ഭയം ഉയര്‍ത്തിയിരുന്നു. വിഘടനവാദികൾ യുഎഇയില്‍ നിന്നുമാണ് ആയുധങ്ങളും, വേണ്ട പരിശീലനവും നേടിയത്. ചര്‍ച്ചകൾക്ക് അവസാനം ഇരുവരും അധികാരം പങ്കിടാമെന്ന തീരുമാനത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.