ടെല്‍ അവീവ്: 12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലില്‍ അധികാരത്തിലേറിയ നഫ്‌തലി ബെന്നറ്റ് സര്‍ക്കാരിനെ അഭിനന്ദിച്ച് ലോക നേതാക്കാള്‍. ഓസ്ട്രിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളാണ് പുതിയ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്.
'പുതിയ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റിനും വിദേശകാര്യമന്ത്രി യായിര്‍ ലപ്പിഡിനും ക്യാബിനറ്റിലെ പുതിയ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ ,രണ്ട് രാഷ്‌ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകട്ടെ' - എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം. ഇസ്രയേലിനെ പിന്തുണച്ചതിനും സുരക്ഷാപങ്കാളിത്തത്തിനും ബെനറ്റ് ബൈഡന് നന്ദി പറഞ്ഞു.
പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി ബ്രിട്ടനും രംഗത്തെത്തി. സുരക്ഷ, വാണിജ്യം, കാലാവസ്ഥ വ്യതിയാനം എന്നീ രംഗങ്ങളില്‍ സഹകരണം തുടരുമെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ട്വീറ്റ് ചെയ്‌തു.
അഭിനന്ദനവുമായി ജര്‍മന്‍ ചാന്‍സലര്‍
ഇസ്രായേലിൽ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച നഫ്‌തലി ബെന്നറ്റ്, യായിര്‍ ലപിഡ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ആശംസ. ജർമനിയും ഇസ്രയേലും തമ്മിലുള്ള സുഹൃദ്‌ബന്ധം ദൃഢമാക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും ചേര്‍ന്നുപ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആംഗല മെര്‍ക്കല്‍ ട്വീറ്റ് ചെയ്‌തു.