വേനൽക്കാലം ഏവർക്കും അസഹനീയമാണ്. കഠിനമായ താപനില, കത്തുന്ന വെയിൽ, ചൂട് കാറ്റ് ഓർക്കാന്‍ പോലും കഴിയില്ല. നമ്മളിൽ ഭൂരിഭാഗം പേരും വീടിനുള്ളിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും പുറത്ത് നിന്നുള്ള ചൂട് നമ്മെയും ബാധിക്കുമെന്നതിന് സംശയമില്ല. സൂര്യനിൽ നിന്നുള്ള താപം കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ!? അവശ്വസനീയം അല്ലേ....എന്നാൽ ഇതാ കേട്ടാളൂ.
ഖത്തര്‍ വനിതയുടെ 'സൂര്യതാപ ബുള്‍സൈ'
ഖത്തറിൽ നിന്നുള്ള ഖാദിർബെന്‍ദർ എന്ന സ്ത്രീ ഇത് യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഇവർ സൂര്യ താപത്തിന്‍റെ സഹായത്തോടെ മുട്ട പാകം ചെയ്യുന്ന (ബുള്‍സൈ) വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഖത്തറിൽ താമസിക്കുന്നവർക്ക് ഇത് മനസ്സിലാവും എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഇന്‍സ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.