ഗാസ: റമദാന് വിശ്വാസികള്‍ വിട ചൊല്ലുമ്പോള്‍ വിലാപ ഭൂമിയായി ഇസ്രയേല്‍-പലസ്തീന്‍ പ്രദേശങ്ങള്‍. 2000ലെ പലസ്തീന്‍ പ്രക്ഷോഭത്തിലുണ്ടായ ആക്രമണത്തേക്കാള്‍ ഭീകരമാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ നിലവില്‍ നടക്കുന്ന ആക്രമണം. അറബ്-ജൂത ജനത പരസ്‌പരം ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഓരോ തെരുവുകളിലും. 2014 ലെ കലാപത്തിന്‍റെ ആവര്‍ത്തനമായാണ് ജറുസലേമിലെ ഇപ്പോഴത്തെ കലാപത്തെ വിലയിരുത്തുന്നതെങ്കിലും ഇപ്പോഴത്തെ കലാപം പടരുകയാണ്.
അടിച്ചും തിരിച്ചടിച്ചും
ഹമാസ് കലാപകാരികള്‍ ഒന്നിന് പുറകേ ഒന്നായി റോക്കറ്റ് വിക്ഷേപിക്കുന്നു. ഇസ്രയേല്‍ തിരിച്ച് വ്യോമാക്രമണം നടത്തുന്നു. തിങ്കളാഴ്ച ആരംഭിച്ച റോക്കറ്റ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ഹമാസ് ഭരണാധികാരികളെ ലക്ഷ്യം വച്ച് മൂന്ന് ബഹുനില കെട്ടിടങ്ങളാണ് തകര്‍ത്തത്. ഇസ്ലാമിക് ജിഹാദ് 7 കലാപകാരികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യ കമാന്‍ഡറും മറ്റ് അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസും സ്ഥിരീകരിച്ചു. ഹമാസ് സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ കലാപകാരികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേലില്‍ ഏഴ് പേരാണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. ഇതില്‍ ഒരു സൈനികനും ആറ് വയസ്സുള്ള കുട്ടിയും ഉള്‍പ്പെടും. റംസാന്‍റെ അവസാന നാളില്‍ ജനങ്ങള്‍ വസ്ത്രങ്ങളും മറ്റും വാങ്ങുവാനായി പുറത്തിറങ്ങുന്ന സമയത്താണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഈദ് പ്രാര്‍ഥനകള്‍ നടക്കുന്ന സമയത്താണ് ആക്രമണം എന്നത് ക്രൂരത വര്‍ദ്ധിപ്പിക്കുന്നു എന്നും ഹമാസ് ആരോപിക്കുന്നു. അതേസമയം റംസാന്‍ നാളില്‍ വീടുകളിലോ അടുത്തുള്ള പള്ളികളിലോ പ്രാര്‍ഥിക്കാനാണ് നിലവില്‍ ഹമാസ് ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. അതിനിടെ വ്യോമാക്രമണങ്ങളില്‍ പരിക്കേറ്റവര്‍ ഏത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഈദ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹസ്സന്‍ ഷാബാന്‍ പറഞ്ഞു.