കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഉക്രൈൻ പൗരന്മാരെ കൊണ്ടുപോകാനെത്തിയ വിമാനം റാഞ്ചി. കാബൂൾ വിമാനത്താവളത്തിൽ നിന്നാണ് വിമാനം തട്ടിയെടുത്തത്.
അഫ്‌ഗാനിൽ രക്ഷാ ദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചി - Ukrainian plane in Afghanistan
ഇറാനിലേക്കാണ് വിമാനം കൊണ്ടുപോയതെന്ന് ഉക്രൈൻ ഉപ- വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ
അഫ്‌ഗാനിൽ രക്ഷാ ദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചി
Also Read: അഫ്‌ഗാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റം: നിര്‍ണായക തീരുമാനം ഉടന്‍
ഇറാനിലേക്കാണ് വിമാനം കൊണ്ടുപോയതെന്ന് ഉക്രൈൻ ഉപ - വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ അറിയിച്ചു. എന്നാൽ തട്ടിയെടുത്ത വിമാനം ഇറാനിൽ എത്തിയെന്ന വാർത്ത ഇറാൻ സർക്കാർ നിഷേധിച്ചു. ആയുധധാരികളായ ഒരു സംഘം വിമാനം തട്ടിയെടുത്തു എന്നല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമല്ല.