യുഎഇ കോടതികളില്‍ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദിയെയും ഉള്‍പ്പെടുത്തി. നിയമപരമായ സുതാര്യത തൊഴില്‍ വ്യവഹാരങ്ങളില്‍ ഉറപ്പ് വരുത്തുന്നതിനാണ് ഹിന്ദി ഉള്‍പ്പെടുത്തിയതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെൻന്‍റ് അറിയിച്ചു.
യു.എ.ഇ കോടതിയിൽ ഇനി ഹിന്ദിയും ഔദ്യോഗിക ഭാഷ - അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്‍റ് വെബ്‌സൈറ്റ്
അറബി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കൊപ്പമാണ് ഹിന്ദിയും ഇടം നേടിയത്.
ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് പുതിയ തീരുമാനം തൊഴിൽ ഭദ്രത ഉറപ്പ് വരുത്തും. രാജ്യത്ത് നിലവിലെ നിയമ നടപടികളെ കുറിച്ചും, അവകാശങ്ങള്‍, ചുമതലകള്‍ എന്നിവയെ കുറിച്ചും ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായകമാകും. ഇതോടെ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്‍റ് വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഹിന്ദിയിലും ലഭ്യമാകും.
യു.എ.ഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ബഹുഭാഷാ സൗകര്യം നടപ്പിലാക്കിയത് നിയമ കാര്യങ്ങളിലെ സുതാര്യത ലക്ഷ്യമാക്കിയാണെന്ന് എ.ഡി.ജെ.ഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.