ബാഗ്‌ദാദ്:ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിൽ റോക്കറ്റ് ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ അമേരിക്ക എംബസി ഉൾപ്പെടെ സർക്കാർ കെട്ടിടങ്ങളും എംബസികളുമുള്ള പ്രദേശത്ത് രണ്ട് തവണ റോക്കറ്റാക്രമണം നടക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. മേഖലയിലെ സുരക്ഷാ മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാൻ പ്രധാനമന്ത്രി മുസ്‌തഫ അൽ കാദിമി ഉത്തരവിട്ടിട്ടു.
ബാഗ്‌ദാദിൽ റോക്കറ്റ് ആക്രമണം; ആളപായമില്ല - അമേരിക്ക
അമേരിക്ക എംബസി ഉൾപ്പെടെ സർക്കാർ കെട്ടിടങ്ങളും എംബസികളുമുള്ള പ്രദേശത്ത് റോക്കറ്റാക്രമണം നടക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.
![ബാഗ്‌ദാദിൽ റോക്കറ്റ് ആക്രമണം; ആളപായമില്ല Baghdad Green Zone Two rockets ബാഗ്‌ദാദ് ആളപായം റോക്കറ്റ് ആക്രമണം അമേരിക്ക എംബസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9057504-551-9057504-1601898439320.jpg)
ബാഗ്‌ദാദിൽ റോക്കറ്റ് ആക്രമണം; ആളപായമില്ല
ബാഗ്‌ദാദിലെ ഹരിത മേഖല (ഗ്രീൻ സോൺ) എന്നറിയപ്പെടുന്ന സ്ഥലം പതിവായി റോക്കറ്റ് ആക്രമണങ്ങൾ നടക്കുന്ന പ്രദേശമാണ്. ഗ്രീൻ സോൺ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക നയതന്ത്ര ദൗത്യങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.