കേരളം

kerala

ETV Bharat / international

തുഷാറിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകില്ല - AJMAN COURT

തുഷാറിന് വേണ്ടി, യുഎഇ സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിക്കാനുള്ള ഹർജി കോടതി തള്ളി. യാത്രാവിലക്ക് തുടരുന്നതിനാല്‍ കേസ് കഴിയുന്നതുവരെ തുഷാറിന് യുഎഇയില്‍ തുടരേണ്ടി വരും.

തുഷാറിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകില്ല

By

Published : Aug 28, 2019, 9:12 PM IST

അജ്‌മാൻ; ചെക്ക് കേസില്‍ അജ്‌മാനില്‍ കോടതി നടപടി നേരിടുന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ഉടൻ കേരളത്തിലേക്ക് മടങ്ങാനാകില്ല. പകരം പാസ്പോർട്ട്, സമർപ്പിച്ച് കേരളത്തിലേക്ക് മടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു.

തുഷാറിന് വേണ്ടി, യുഎഇ സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിക്കാനുള്ള ഹർജി കോടതി തള്ളി. യാത്രാവിലക്ക് തുടരുന്നതിനാല്‍ കേസ് കഴിയുന്നതുവരെ തുഷാറിന് യുഎഇയില്‍ തുടരേണ്ടി വരും. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമം തുടരുന്നതിനിടെയാണ് തുഷാറിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചത്. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെ ആറ് കോടി നല്‍കാനാകില്ലെന്ന് തുഷാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details