തുർക്കിയിൽ 37,303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വാരാന്ത്യങ്ങളിൽ രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെ തുർക്കിഷ് പ്രവിശ്യകളിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു
അങ്കാറ: തുർക്കിയിൽ 37,303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നവംബറിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,376 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 155 പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 31,385 ആയി. 2,054 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ വാരാന്ത്യങ്ങളിൽ രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെ തുർക്കിഷ് പ്രവിശ്യകളിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു.