തുർക്കിയിൽ 49,438 പേർക്ക് കൊവിഡ് - കൊവിഡ് വാർത്തകൾ
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 580,709 പേരാണ്
അങ്കാറ:തുർക്കിയിൽ 24 മണിക്കൂറിനിടെ 49,438 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,550,820 ആയി. 343 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 37,672 ആയി. 24 മണിക്കൂറിൽ 60,176 പേർ കൂടി രോഗമുക്ത നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,970,111 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 580,709 പേരാണ്. 45,342,795 പേരുടെ രക്ത സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കൂടാതെ രാജ്യത്ത് ഇതുവരെ വാക്‌സിനെടുത്തത് 13,006,000 പേരാണ്.