കേരളം

kerala

ETV Bharat / international

തുർക്കിയിൽ മരണസംഖ്യ 501 ആയി - കൊവിഡ്

തുർക്കിയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 23,934 ആയി.

turkey president  Turkey reports  corona  covid 19  covid  തുർക്കി കൊറോണ  കൊവിഡ് 19  കൊവിഡ്
തുർക്കിയിൽ മരണസംഖ്യ 501 ആയി

By

Published : Apr 5, 2020, 9:10 AM IST

അംഗാര: തുർക്കിയിൽ കൊവിഡ് മരണം 501 ആയെന്നും പുതുതായി 3013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചന്നും ആരോഗ്യമന്ത്രി ഫാരെറ്റിൻ ഖോക്ക പറഞ്ഞു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 23,934 ആയി. ഇന്നലെ രാജ്യത്ത് 76 പേരാണ് കൊവിഡ് മൂലം മരിച്ചത്. 786 പേർ രോഗത്തിൽ നിന്ന് മുക്തരായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേ സമയം രാജ്യത്തെ പ്രധാന 30 നഗരങ്ങളിലേക്കുള്ള പ്രവേശനം 15 ദിവസത്തേക്ക് നിർത്തുകയാണെന്ന് തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ പറഞ്ഞു. ആളുകൾ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details