കേരളം

kerala

ETV Bharat / international

ഫ്രഞ്ച് ഐഎസ് തീവ്രവാദികളെന്ന് സംശയിക്കുന്ന 11 പേരെ തുർക്കി നാടുകടത്തി - തുർക്കി

കഴിഞ്ഞ മാസം മുതൽ അങ്കാറയിൽ നിന്ന് വിദേശ ഐ.എസ് തടവുകാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങിയിരുന്നു.

turkey  french is militants  deports  ഫ്രഞ്ച് ഐഎസ് തീവ്രവാദികൾ  തുർക്കി നാടുകടത്തി  തുർക്കി  പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ
ഫ്രഞ്ച് ഐഎസ് തീവ്രവാദികളെന്ന് സംശയിക്കുന്ന 11 പേരെ തുർക്കി നാടുകടത്തി

By

Published : Dec 9, 2019, 7:07 PM IST


അങ്കാറ: ഫ്രഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളെന്ന് സംശയിക്കുന്ന 11 പേരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തിയതായി തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടു കടത്തിയവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. 2500 ഓളം ഐ.എസ് തീവ്രവാദികളെ നാടുകടത്താനാണ് തുർക്കി ലക്ഷ്യമിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നാടു കടത്താനാണ് തീരുമാനം.കഴിഞ്ഞ മാസം മുതൽ അങ്കാറയിൽ നിന്ന് വിദേശ ഐ.എസ് തടവുകാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങിയിരുന്നു. സിറിയയിൽ തടവിലാക്കപ്പെട്ട പതിനായിരത്തോളം ഐ.എസ് തീവ്രവാദികളിൽ അഞ്ചിലൊന്ന് യൂറോപുകാരാണ്.

തുർക്കി ഇതുവരെ 7,500 ഐ‌എസ് അംഗങ്ങളെ നാടുകടത്തിയതായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി ജയിലുകളിൽ നിലവിൽ 1,149 തീവ്രവാദികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2013 ൽ അങ്കാറ ഐ‌എസിനെ തീവ്രവാദ പ്രസ്ഥാനമായി അംഗീകരിച്ചത് മുതൽ നിരവധി ആക്രമണങ്ങളാണ് തുർക്കിക്ക് നേരെ ഉണ്ടായിട്ടുള്ളത്. ഇവയിൽ 10 ചാവേർ ബോംബാക്രമണങ്ങൾ, ഏഴ് ബോംബാക്രമണങ്ങൾ, 315 പേർ കൊല്ലപ്പെട്ട നാല് സായുധ ആക്രമണങ്ങൾ എന്നിവയും ഉൾപ്പെടും.

ABOUT THE AUTHOR

...view details