അങ്കാറ: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും 32 പേർ രോഗം മൂലം മരിച്ചെന്നും ആരോഗ്യ മന്ത്രി ഫഹ്‍റെത്തിൻ കോക്ക പറഞ്ഞു. ഇതോടെ രാജ്യത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 1,56,827 ആയി. രാജ്യത്തെ കൊവിഡ് മരണസംഖ്യ 4,340 ആയെന്നും 1,18,000 പേർ രോഗത്തിൽ നിന്നും മുക്തരായെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തുർക്കിയിൽ 1141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ കൊവിഡ് മരണസംഖ്യ 4,340 ആയെന്നും 1,18,000 പേർ രോഗത്തിൽ നിന്നും മുക്തരായെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തുർക്കിയിൽ 1141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കു പ്രകാരം ആഗോള തലത്തിൽ തുർക്കി കൊവിഡ് കേസുകളിൽ ഒമ്പതാം സ്ഥാനത്താണ്. എന്നാൽ റിപ്പോർട്ട് ചെയ്‌തതിനേക്കാൾ കൊവിഡ് രോഗികൾ രാജ്യത്തുണ്ടെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു.