ടെഹ്‌റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന അമേരിക്കയുടെ ആരോപണം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാന്‍ മന്ത്രി മൊഹ്‌സിന്‍ ജവാധി. ഇന്ത്യയുമായി വളരെ മെച്ചപ്പെട്ട ബന്ധമാണ് ഇറാനുള്ളത്. അമേരിക്കയുടെ പ്രചാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നുല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
അമേരിക്കയുടെ ആരോപണങ്ങള്‍ ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാന്‍ - അമേരിക്ക ഇറാന്‍ സംഘര്‍ഷം
ഖാസിം സുലൈമാനി ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടെ ആരോപണങ്ങള്‍ ഇന്ത്യ - ഇറാന്‍ ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാന്‍
അമേരിക്കയില്‍ നിന്ന് തങ്ങള്‍ക്ക് വര്‍ഷങ്ങളായി ഭീഷണിയുണ്ട്, ഞങ്ങള്‍ക്ക് ആരുമായും ശത്രുതയില്ല, എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് ആക്രമിച്ചാല്‍, എങ്ങനെ തിരിച്ചടിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും മൊഹ്‌സിന്‍ ജവാധി പറഞ്ഞു. ഇറാനിലെ 52 സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.