വാഷിംഗ്ടൺ: സൗദി ആരാംകോ എണ്ണ ഫാക്ടറികൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിലൂടെ സംഭാഷണം നടത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ട്രംപ് അറിയിച്ചു. സംഭവത്തിൽ അപലപിച്ച ട്രംപ് സൗദി അറേബ്യയുടെ പ്രതിരോധത്തിന് പിന്തുണയും വാഗ്ദാനം ചെയ്തു.
എണ്ണക്കമ്പനികളിലെ ഡ്രോണ്‍ ആക്രമണം; സൗദി കിരീടാവകാശിയുമായി ട്രംപ് സംഭാഷണം നടത്തി - അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിക് സംഭാഷണം നടത്തി
സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ട്രംപ് അറിയിച്ചു. സംഭവത്തിൽ അപലപിച്ച ട്രംപ് അറേബ്യയുടെ പ്രതിരോധത്തിന് പിന്തുണയും അറിയിച്ചു
സൗദി കിരീടാവകാശിയുമായി ട്രംപ് സംഭാഷണം നടത്തി
ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു. ഇറാന്‍റെ ആക്രമണത്തെ പരസ്യമായി അപലപിക്കണമെന്ന് അദ്ദേഹം രാജ്യങ്ങളോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ ആരാംകോയിലെ രണ്ട് ഫാക്ടറികൾക്ക് നേരെയാണ് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്.